ക​ട്ട​പ്പ​ന താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ഇ​നി ഇ​എ​ൻ​ടി ശ​സ്ത്ര​ക്രിയ​യും
Wednesday, December 1, 2021 10:38 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഇ​നി മു​ത​ൽ ഇ​എ​ൻ​ടി ശ​സ്ത്ര​ക്രിയ​യും. കൂ​ട്ടാ​ർ സ്വ​ദേ​ശി ചേ​ന്നാ​ട്ട് രാ​ഹു​ൽ സ​ജി​യു​ടെ മൂ​ക്കി​ന്‍റെ പാ​ല​ത്തി​ന് ന​ട​ത്തി​യ ഓ​പ്പറേ​ഷ​ൻ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി. എ​ൻ​ഡോ​സ്കോ​പ്പി വ​ഴി​യാ​യി​രു​ന്നു ശ​സ്ത്രക്രി​യ. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ 50,000 മു​ത​ൽ ഒ​രു ല​ക്ഷം രൂ​പ വ​രെ ഇ​ത്ത​രം സ​ങ്കീ​ർ​ണ ഓ​പ്പറേ​ഷ​നു​ക​ൾ​ക്ക് ഈ​ടാ​ക്കു​ന്പോ​ൾ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് വ​ഴി സൗ​ജ​ന്യ​മാ​യാ​ണ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ശ​സ്ത​ക്രി​യ ന​ട​ത്തു​ന്ന​തെ​ന്ന് താ​ലൂ​ക്ക് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ ബീ​ന ജോ​ബി അ​റി​യി​ച്ചു.