തീ​ക്ക​ട്ട​യി​ൽ ഉ​റു​ന്പ്! കോ​ട​തി​യു​ടെ സ്ഥ​ലം സ്വ​കാ​ര്യവ്യ​ക്തി കൈ​യേ​റി റോ​ഡു നി​ർ​മി​ച്ചു
Wednesday, December 1, 2021 10:38 PM IST
ഉ​പ്പു​ത​റ: പീ​രു​മേ​ട്ടി​ൽ കോ​ട​തി സ​മു​ച്ച​യ​ത്തി​നാ​യി അ​നു​വ​ദി​ച്ച ഭൂ​മി സ്വ​കാ​ര്യ വ്യ​ക്തി കൈ​യേ​റി റോ​ഡ് നി​ർ​മി​ച്ചു. അ​ഞ്ചു വ​ർ​ഷം മു​ന്പ് റ​വ​ന്യു വ​കു​പ്പാ​ണ് കോ​ട​തി​ക്കാ​യി ര​ണ്ട് ഏ​ക്ക​ർ അ​ഞ്ചു​സെ​ന്‍റ് ഭൂ​മി അ​നു​വ​ദി​ച്ച​ത്.
ഹൈ​ക്കോ​ട​തി ര​ജി​സ്ട്രാ​റു​ടെ പേ​രി​ലാ​ണ് റ​വ​ന്യു വ​കു​പ്പ് ഭൂ​മി കൈ​മാ​റി​യ​ത്. കി​ഫ്ബി​യി​ൽ നി​ന്ന് ആ​റു കോ​ടി രൂ​പ അ​നു​വ​ദി​ച്ച് കെ​ട്ടി​ടം നി​ർ​മി​ക്കാ​നു​ള്ള പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കുക​യും ചെ​യ്തു. ഇ​തി​നി​ട​യി​ലാ​ണ് ഭൂ​മി​യി​ൽ കൈ​യേ​റ്റം ഉ​ണ്ടാ​യ​ത്. മു​ൻ റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കൈ​യേ​റ്റം ന​ട​ന്ന​തെ​ന്നാ​ണ് ആ​രോ​പ​ണം.
സ്ഥലം ജി​ല്ലാ ജ​ഡ്ജി ശ​ശി​കു​മാ​ർ സ​ന്ദ​ർ​ശി​ച്ചു. നേ​രി​ൽക്കണ്ടു ബോ​ധ്യ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ ഹൈ​ക്കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ടാ​ക്കി സ​മ​ർ​പ്പി​ക്കും. കോ​ട​തി നി​ർ​മാ​ണ​ത്തി​നു​ള്ള പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യെ​ന്നും ജി​ല്ലാ ജ​ഡ്ജി അ​റി​യി​ച്ചു.
പീ​രു​മേ​ട് മ​ജി​സ്ട്രേ​റ്റു​മാ​രാ​യ എ​സ്. സൂ​ര​ജ് , ആ​ർ. കൃ​ഷ്ണ പ്ര​ഭ​ൻ, അ​ഭി​ഭാ​ഷ​ക​രാ​യ സ്റ്റീ​ഫ​ൻ ഐ​സ​ക് , കെ. ​ബാ​ബു, പീ​രു​മേ​ട് സിഐ റെ​ജീ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​രും ജി​ല്ലാ ജ​ഡ്ജി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.