ഡോ​ക്ട​റി​ല്ല; ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ൽ
Wednesday, December 1, 2021 10:38 PM IST
പെ​രു​വ​ന്താ​നം : വെറ്ററിനറി ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭി​ക്കാ​തെ പെ​രു​വ​ന്താ​ന​ത്തെ ക​ർ​ഷ​ക​ർ വ​ല​യു​ന്നു. മൃ​ഗാ​ശു​പ​ത്രി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഒ​ന്ന​ര മാ​സ​മാ​യി സ്ഥി​ര​മാ​യി ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ ഇ​ല്ല. ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു പു​റ​മേ ക​ർ​ഷ​ക​ർ​ക്കാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്ന പ​ല പ​ദ്ധ​തി​ക​ളു​ടെ ന​ട​ത്തി​പ്പും ഇ​തോ​ടെ ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ഡോ​ക്ട​ർ​ക്കു സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സ്ഥ​ലം മാ​റ്റം ഉ​ണ്ടാ​യി.
പ​ക​രം ഡോ​ക്ട​റെ നി​യ​മി​ക്കാ​ത്ത​താ​ണ് പ്ര​തി​സ​ന്ധി​ക​ൾ​ക്ക് കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത്. പീ​രു​മേ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ക്ഷീ​ര​ക​ർ​ഷ​ക​ർ ഉ​ള്ള പ്ര​ദേ​ശ​മാ​ണ് പെ​രു​വ​ന്താ​നം പ​ഞ്ചാ​യ​ത്ത്. ഡോ​ക്ട​റു​ടെ അ​ഭാ​വ​ത്താ​ൽ പ്ര​തി​രോ​ധ​കു​ത്തി​വയ്​പ് അ​ട​ക്ക​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ശു​പ​ത്രി​ക്ക് പു​തി​യ മ​ന്ദി​രം നി​ർ​മി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ 94 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു.