ലോ​​ക ഭി​​ന്ന​​ശേ​​ഷി വാ​​രാ​​ച​​ര​​ണം സ​​മാ​​പി​​ച്ചു
Sunday, December 5, 2021 10:35 PM IST
ചെ​​റു​​തോ​​ണി: ലോ​​ക ഭി​​ന്ന​​ശേ​​ഷി വാ​​രാ​​ച​​ര​​ണ​​ത്തി​​ന്‍റെ സ​​മാ​​പ​​ന സ​​മ്മേ​​ള​​നം വാ​​ഴ​​ത്തോ​​പ്പ് ഗ​​വ. എ​​ൽ​പി ​സ്കൂ​​ളി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ഓ​​ട്ടി​​സം സെ​​ന്‍റ​​റി​​ൽ ന​​ട​​ന്നു. ശാ​​രീ​​രി​​ക, മാ​​ന​​സി​​ക വെ​​ല്ലു​​വി​​ളി​​ക​​ൾ നേ​​രി​​ടു​​ന്ന കു​​ട്ടി​​ക​​ളെ സ​​മൂ​​ഹ​​ത്തി​​ന്‍റെ മു​​ഖ്യ​​ധാ​​ര​​യി​​ലേ​​ക്ക് കൊ​​ണ്ടു​​വ​​രി​​ക​​യെ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ​​യാ​​ണ് സ​​മ​​ഗ്ര ശി​​ക്ഷാ കേ​​ര​​ളം ഓ​​ട്ടി​​സം സെ​​ന്‍റ​​റു​​ക​​ൾ സ്ഥാ​​പി​​ച്ച​​ത്.
ലോ​​ക ഭി​​ന്ന​ശേ​​ഷി വാ​​രാ​​ച​​ര​​ണ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് അ​​റ​​ക്കു​​ളം ബി​​ആ​​ർ​​സി​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ച​​ങ്ങാ​​തി​​കൂ​​ട്ടം, ഉ​​പ​​ന്യാ​​സ ര​​ച​​ന, ചി​​ത്ര​​ര​​ച​​ന, മോ​​ട്ടി​​വേ​​ഷ​​ൻ ക്ലാ​​സു​​ക​​ൾ എ​​ന്നി​​വ സം​​ഘ​​ടി​​പ്പി​​ച്ചി​​രു​​ന്നു. മ​​ത്സ​​ര​​ങ്ങ​​ളി​​ൽ വി​​ജ​​യി​​ക​​ളാ​​യ കു​​ട്ടി​​ക​​ൾ​​ക്ക് പ്രോ​​ത്സാ​​ഹ​​ന സ​​മ്മാ​​ന​​ങ്ങ​​ൾ വി​​ത​​ര​​ണം ചെ​​യ്തു. വാ​​ഴ​​ത്തോ​​പ്പ് ഗ​​വ. എ​​ൽ​പി ​സ്കൂ​​ൾ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ന്ന ഭി​​ന്ന​​ശേ​​ഷി വാ​​രാ​​ച​​ര​​ണ സ​​മാ​​പ​​ന സ​​മ്മേ​​ള​​നം വാ​​ഴ​​ത്തോ​​പ്പ് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജോ​​ർ​​ജ് പോ​​ൾ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. പ​​ഞ്ചാ​​യ​​ത്തം​​ഗം സെ​​ലി​​ൻ വി​​ൻ​​സെ​​ന്‍റ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജ​​ല​​വി​​ഭ​​വ മ​​ന്ത്രി റോ​​ഷി അ​​ഗ​​സ്റ്റി​​ൻ ഓ​​ണ്‍​ലൈ​​ൻ​​വ​​ഴി സ​​ന്ദേ​​ശം ന​​ൽ​​കി.
കു​​ട്ടി​​ക​​ൾ​​ക്കു​​വേ​​ണ്ടി സം​​ഘ​​ടി​​പ്പി​​ച്ച മൊ​​ഴി അ​​ര​​ങ്ങി​​ന് അ​​ധ്യാ​​പ​​ക​​നാ​​യ എം.​​ഡി. അ​​ജി​​മോ​​ൻ നേ​​തൃ​​ത്വം ന​​ൽ​​കി. അ​​റ​​ക്കു​​ളം ബി​​ആ​​ർ​​സി ബി​​പി​​സി സി​​നി സെ​​ബാ​​സ്റ്റ്യ​​ൻ, സ്കൂ​​ൾ ഹെ​​ഡ്മാ​​സ്റ്റ​​ർ പി.​​കെ. ശ​​ശി​​മോ​​ൻ, പ​​ഞ്ചാ​​യ​​ത്തം​​ഗം ആ​​ലീ​​സ് ജോ​​സ്, ടി.​​കെ .ചി​​പ്പി തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.