തെ​ളി​യാ​തെ തെ​രു​വുവി​ള​ക്കു​ക​ൾ
Sunday, December 5, 2021 10:36 PM IST
രാ​ജാ​ക്കാ​ട്: ബൈ​സ​ണ്‍​വാ​ലി പ​ഞ്ചാ​യ​ത്തി​ൽ തെ​രു​വു​വി​ള​ക്കു​ക​ൾ മി​ഴി​യ​ട​ച്ച് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പു​നഃ​സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി​യി​ല്ല.
​സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നി​ലാ​വ് പ​ദ്ധ​തി​യ​നു​സ​രി​ച്ച് മു​ഴു​വ​ൻ പ​ഞ്ചാ​യ​ത്തു​ക​ളി​ലും തെ​രു​വു​വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന് തീ​രു​മാ​ന​മു​ണ്ടെ​ങ്കി​ലും ബൈ​സ​ണ്‍​വാ​ലി​യി​ൽ ഇ​തു ന​ട​പ്പാ​യി​ട്ടി​ല്ല. ടൗ​ണി​ലു​ള്ള ഹൈ​മാ​സ്റ്റ് ലൈ​റ്റ് മാ​ത്ര​മാ​ണ് നി​ല​വി​ലു​ള്ള​ത്.​ പ​ഞ്ചാ​യ​ത്തി​ലെ സൊ​സൈ​റ്റി​മേ​ട്, ച​ങ്ങ​നാ​ശേ​രി​ക്ക​ട, അ​ന്പ​ല​പ​ടി, അ​ന്പൂ​ക്ക​ട, പൊ​ട്ട​ൻ​കാ​ട്, ഇ​രു​പ​തേ​ക്ക​ർ, ടി ​ക​ന്പ​നി, കൊ​ച്ചു​പ്പ്, കു​ര​ങ്ങു​പാ​റ,ആ​ദി​വാ​സി കോ​ള​നി​ക​ളാ​യ കോ​മാ​ളി​ക്കു​ടി, ചൊ​ക്ര​മു​ടി​ക്കു​ടി, എ​ട്ടൂ​ർ കോ​ള​നി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ തെ​രു​വു​വി​ള​ക്കു​ക​ൾ പ്ര​കാ​ശി​ക്കു​ന്നി​ല്ല. തെ​രു​വ് വി​ള​ക്കു​ക​ൾ തെ​ളി​ച്ചാ​ലും ഇ​ല്ലെ​ങ്കി​ലും മി​നി​മം ചാ​ർ​ജാ​യ 30000 രൂ​പ പ​ഞ്ചാ​യ​ത്ത് വൈ​ദ്യു​തി വ​കു​പ്പി​ന്‍റെ ഓ​ഫീ​സി​ല​ട​ക്ക​ണം.
രാ​ത്രി വെ​ളി​ച്ച​മി​ല്ലാ​ത്ത​തി​നാ​ൽ സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ​യും മോ​ഷ്ടാ​ക്ക​ളു​ടെ​യും ശ​ല്യം കൂ​ടു​ക​യാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.