ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള റോ​ഡ് ന​വീ​ക​ര​ണം വൈ​കു​ന്നു
Sunday, January 16, 2022 11:17 PM IST
തൊ​ടു​പു​ഴ: കാ​രി​ക്കോ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധ​മു​യ​രു​ന്നു. 80 മീ​റ്റ​ർ മാ​ത്ര​മു​ള്ള റോ​ഡ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു കി​ട​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി.​ക​യ​റ്റ​ത്തോ​ടു കൂ​ടി​യു​ള്ള റോ​ഡി​ലെ കു​ഴി​യി​ൽ ചാ​ടി വ​ല​യു​ക​യാ​ണ് ആം​ബു​ല​ൻ​സു​ക​ള​ട​ക്കം രോ​ഗി​യു​മാ​യി എ​ത്തു​ന്ന​വ​ർ. ദി​വ​സ​വും നൂ​റു ക​ണ​ക്കി​ന് രോ​ഗി​ക​ളും അ​വ​രു​ടെ കൂ​ട്ടി​രി​പ്പു​കാ​രും എ​ത്തു​ന്ന​ത് ഈ ​വ​ഴി​യി​ലൂ​ടെ​യാ​ണ്. തൊ​ടു​പു​ഴ -വെ​ള്ളി​യാ​മ​റ്റം റോ​ഡി​ൽ നി​ന്നാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത്.​റോ​ഡി​ന്‍റെ പ്ര​വേ​ശി​ക്കു​ന്ന സ്ഥ​ല​ത്ത് ടൈ​ൽ പാ​കി​യ ഭാ​ഗം കു​ഴി​യാ​യി കി​ട​ക്കു​ക​യാ​ണ്. ആ​ശു​പ​ത്രി ഗെ​യി​റ്റി​നു സ​മീ​പം വെ​ള്ള​മൊ​ഴു​കി റോ​ഡി​ലെ ടാ​റിം​ഗ് ഭൂ​രി​ഭാ​ഗ​വും ഒ​ലി​ച്ചു​പോ​യ നി​ല​യി​ലാ​ണ്. ഇ​വി​ടെ നി​ന്ന് വെ​ള്ള​മൊ​ഴു​കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ഓ​ട​യി​ല്ലാ​ത്ത​തും റോ​ഡ് ത​ക​രാ​ൻ കാ​ര​ണ​മാ​ണ്. ഇ​രു​വ​ശ​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത് ആ​ശു​പ​ത്രി​യി​ലേ​ക്ക് രോ​ഗി​ക​ളു​മാ​യി വ​രു​ന്ന ആം​ബു​ല​ൻ​സു​ക​ൾ​ക്ക​ട​ക്കം ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. അ​തേ സ​മ​യം ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള റോ​ഡ് ഉ​ട​ൻ ത​ന്നെ ന​വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ. ​ഫി​ലി​പ്പ് പ​റ​ഞ്ഞു. ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. വ​ള​രെ കു​റ​ച്ചു ദൂ​രം മാ​ത്ര​മാ​ണ് ടാ​റിം​ഗ് ന​ട​ത്താ​നു​ള്ള​ത്. ഇ​തി​നാ​യി നേ​ര​ത്തെ ത​ന്നെ 10 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. ആ​ദ്യം ആ​റു മീ​റ്റ​ർ വീ​തി​യി​ല്ലാ​ത്തി​നാ​ലാ​ണ് നി​ർ​മാ​ണം ന​ട​ത്താ​നാ​കാ​തെ വ​ന്ന​ത്. പി​ന്നീ​ട് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കി​യാ​ണ് ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്. റോ​ഡ് നി​ർ​മാ​ണ​ത്തി​നാ​യി മൂ​ന്നു ത​വ​ണ ടെ​ണ്ട​ർ വി​ളി​ച്ചെ​ങ്കി​ലും ക​രാ​റു​കാ​ർ ആ​രും എ​ടു​ക്കാ​ൻ ത​യാ​റാ​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.