സി​ബി മോ​നി​പ്പ​ള്ളി അ​നു​സ്മ​ര​ണം
Wednesday, January 19, 2022 11:06 PM IST
രാ​ജ​കു​മാ​രി: ഇ​ടു​ക്കി ചെ​യ​ർ ഫൗ​ണ്ടേ​ഷ​ന്‍റെ​യും തോ​പ്രാം​കു​ടി ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ഡ്വ. സി​ബി ജെ. ​മോ​നി​പ്പ​ള്ളി അ​നു​സ്മ​ര​ണം ന​ട​ത്തി. ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി, സ്പൈ​സ​സ് ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ, റ​ബ​ർ ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ, നാ​ഫെ​ഡ് ബോ​ർ​ഡ് മെ​ന്പ​ർ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യും ജൈ​വ കാ​ർ​ഷി​ക മേ​ഖ​ല​ക​ളി​ൽ ക​ർ​ഷ​ക​ർ​ക്ക് പ്ര​ചോ​ദ​നം ന​ൽ​കു​ക​യും ചെ​യ്ത വ്യ​ക്തി​യാ​യി​രു​ന്നു മോ​നി​പ്പ​ള​ളി. രാ​ജ​കു​മാ​രി​യി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ഷ​ക​ർ​ക്ക് സൗ​ജ​ന്യ​മാ​യി ജൈ​വ ജീ​വാ​ണു വ​ള​ങ്ങ​ൾ വി​ത​ര​ണം​ചെ​യ്തു.

യോ​ഗ​ത്തി​ൽ സാ​ജോ പ​ന്ത​ത്ത​ല​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​യു. സ്ക​റി​യ, കൊ​ച്ചു​ത്രേ​സ്യാ പൗ​ലോ​സ, കെ.​എ​സ്. അ​രു​ണ്‍, ജോ​ഷി ക​ന്യാ​കു​ഴി​യി​ൽ, വ​ർ​ഗീ​സ് തോ​പ്പി​ൽ, വ​ർ​ക്കി മീ​ന്പി​ള്ളി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.