വി​ഷു​വി​ന് വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി
Sunday, January 23, 2022 10:28 PM IST
ചെ​റു​തോ​ണി: വി​ഷു​വി​ന് വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി എ​ന്ന കാ​ന്പ​യി​ൻ വി​ജ​യി​പ്പി​ക്കു​ന്ന​തി​നാ​യി ജി​ല്ലാ​ത​ല സ​മി​തി രൂ​പീ​ക​രി​ച്ചു. ചെ​റു​തോ​ണി ഇ​എം​എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന സു​ഭി​ക്ഷ​കേ​ര​ളം പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ശി​ൽ​പ​ശാ​ല​യി​ലാ​ണ് സ​മി​തി രൂ​പീ​ക​രി​ച്ച​ത്. ഓ​രോ പ​ഞ്ചാ​യ​ത്ത് കേ​ന്ദ്ര​ങ്ങ​ളി​ലും വി​ഷു​ച്ച​ന്ത​ക​ൾ ആ​രം​ഭി​ച്ച് വി​ഷു​ക്കാ​ല​ത്ത് ശു​ദ്ധ​മാ​യ പ​ച്ച​ക്ക​റി​ക​ൾ യ​ഥേ​ഷ്ടം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള​ള പ​ദ്ധ​തി​യും ത​യാ​റാ​ക്കി. ജി​ല്ലാ​ത​ല ശി​ൽ​പ​ശാ​ല കി​സാ​ൻ സ​ഭ കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം എം.​എം. മ​ണി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. നെ​ടു​ങ്ക​ണ്ടം സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. ഗോ​പി​നാ​ഥ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ഐ​ടി​യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. ജ​യ​ച​ന്ദ്ര​ൻ, സാ​ങ്കേ​തി​ക സ​മി​തി അം​ഗം മ​നോ​ഹ​ര​ൻ, റോ​മി​യോ സെ​ബാ​സ്റ്റ്യ​ൻ, കെ.​എ​ൽ. ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടി സി.​വി. വ​ർ​ഗീ​സ് ര​ക്ഷാ​ധി​കാ​രി​യും വി.​എ​ൻ. മോ​ഹ​ന​ൻ ചെ​യ​ർ​മാ​നും റോ​മി​യോ സെ​ബാ​സ്റ്റ്യ​ൻ ക​ണ്‍​വീ​ന​റു​മാ​യാ​ണ് ജി​ല്ലാ​ത​ല സ​മി​തി രൂ​പീ​ക​രി​ച്ച​ത്.