ഹെ​ഡ് പോ​സ്റ്റോ​ഫീ​സി​ൽ അ​പ​ക​ടം ത​ല​യ്ക്കു​മീ​തെ
Sunday, January 23, 2022 10:55 PM IST
ക​ട്ട​പ്പ​ന: വ​ണ്ട​ൻ​മേ​ട്ടി​ലെ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ സ​ബ് പോ​സ്റ്റ് ഓ​ഫീ​സ് കെ​ട്ടി​ടം പു​തു​ക്കി നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. 46 വ​ർ​ഷം മു​ന്പ് നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് ഭാ​ഗ​ങ്ങ​ളും ഭി​ത്തി​യും ത​ക​ർ​ന്ന​തോ​ടെ കെ​ട്ടി​ടം പ​ല​ഭാ​ഗ​ങ്ങ​ളി​ലും ചോ​ർ​ന്നൊ​ലി​ക്കു​ക​യാ​ണ്.

നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യും കാ​ലാ​കാ​ല​ങ്ങ​ളി​ൽ മെ​യി​ന്‍റ​ന​ൻ​സ് ജോ​ലി​ക​ൾ ചെ​യ്യാ​തി​രു​ന്ന​തു​ംമൂ​ലം കെ​ട്ടി​ട​ത്തി​ന്‍റെ ഭി​ത്തി​ക​ൾ പ​ല​യി​ട​ത്തും വി​ണ്ടു​കീ​റി​യ നി​ല​യി​ലാ​ണ്. കോ​ണ്‍​ക്രീ​റ്റ് തൂ​ണു​ക​ളും ബീ​മു​ക​ളും പൊ​ട്ടി തു​രു​ന്പി​ച്ച് ക​ന്പി​ക​ൾ പു​റ​ത്തു​കാ​ണാ​വു​ന്ന സ്ഥി​തി​യി​ലാ​ണ്.

പോസ്റ്റ് ഓഫീസിന് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് വ​ണ്ട​ൻ​മേ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ജി.​പി. രാ​ജ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി നി​ര​വ​ധി ആ​ളു​ക​ളാ​ണ് ദി​വ​സേ​ന പോ​സ്റ്റ് ഓ​ഫീ​സി​ൽ എ​ത്തു​ന്ന​ത്. ജീ​വ​ന​ക്കാ​രും ഏ​റെ ആ​ശ​ങ്ക​യോ​ടെ​യാ​ണ് ഓ​ഫീ​സി​ൽ ജോ​ലി ചെ​യ്യു​ന്ന​ത്. 46 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ടം അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ത​ക​ർ​ന്നി​ട്ടും സ​മീ​പ​ത്തു​ത​ന്നെ സ്ഥി​തി​ചെ​യ്യു​ന്ന 122 വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള പ​ഴ​യ പോ​സ്റ്റ് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന് കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടി​ല്ല.