കാ​ഞ്ചി​യാ​ർ മ​ണി​യു​ടെ വി​യോ​ഗം തീ​രാന​ഷ്ടം
Monday, January 24, 2022 10:16 PM IST
ക​ട്ട​പ്പ​ന: ന​ട​നും വാ​ദ്യ ക​ലാ​കാ​ര​നു​മാ​യ കാ​ഞ്ചി​യാ​ർ മ​ണി​യു​ടെ വി​യോ​ഗം ക​ലാ​ലോ​ക​ത്തി​ന് തീ​രാ​ന​ഷ്ട​മെ​ന്ന് പു​രോ​ഗ​മ​ന ക​ലാ സാ​ഹി​ത്യ​സം​ഘം ജി​ല്ലാ ക​മ്മി​റ്റി. ഹൈ​റേ​ഞ്ചി​ലെ നാ​ട​ക വേ​ദി​ക​ളി​ൽ ന​ട​നാ​യും സം​വി​ധാ​യ​ക​നു​മാ​യി നി​റ​ഞ്ഞു നി​ന്ന കാ​ഞ്ചി​യാ​ർ മ​ണി മി​ക​ച്ച വാ​ദ്യ ക​ലാ​കാ​ര​നു​മാ​യി​രു​ന്നു.

നി​ര​വ​ധി തെ​രു​വു​നാ​ട​ക​ങ്ങ​ളി​ൽ ത​ന്‍റെ പ്ര​തി​ഭ തെ​ളി​യി​ച്ച മ​ണി പ്ര​ഫ​ഷ​ണ​ൽ നാ​ട​ക രം​ഗ​ത്തും സാ​ന്നി​ധ്യം അ​റി​യി​ച്ചു. സാ​മൂ​ഹി​ക, സാം​സ്കാ​രി​ക രം​ഗ​ത്തെ നി​റ സാ​ന്നി​ധ്യ​മാ​യി​രു​ന്ന കാ​ഞ്ചി​യാ​ർ മ​ണി​യു​ടെ വേ​ർ​പാ​ട് ക​ലാ​ലോ​ക​ത്തി​ന് വ​ലി​യ ന​ഷ്ട​മാ​ണെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ജ​യ​ച​ന്ദ്ര​ൻ , പ്ര​സി​ഡ​ന്‍റ് സു​ഗ​ത​ൻ ക​രു​വാ​റ്റ , മോ​ബി​ൻ മോ​ഹ​ൻ, കാ​ഞ്ചി​യാ​ർ രാ​ജ​ൻ, ജോ​സ് വെ​ട്ടി​ക്കു​ഴ, കെ.​ആ​ർ രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു.