എ​ട്ടുമ​ണി​ക്കൂ​ര്‍ ര​ക്ഷാപ്ര​വ​ര്‍​ത്ത​നം: ശ്ര​മം വി​ഫ​ല​മാ​യി
Tuesday, January 25, 2022 10:33 PM IST
അ​ടി​മാ​ലി: വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് തി​ങ്ക​ളാ​ഴ്ച്ച രാ​ത്രി​യി​ല്‍ വാ​ള​റ സാ​ക്ഷ്യം വ​ഹി​ച്ച​ത് കൈ​മെ​യ് മ​റ​ന്നു​ള്ള ഒ​റ്റ​ക്കെ​ട്ടാ​യു​ള്ള ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന ദൗ​ത്യ​ത്തി​നാ​ണ്. 300 അ​ടി​യോ​ളം താ​ഴ്ച​യു​ള്ള കൊ​ക്ക​യി​ലേ​ക്ക് പ​തി​ച്ച ടോ​റ​സ് ലോ​റി​ക്കു​ള്ളി​ല്‍ കു​ടു​ങ്ങി കി​ട​ന്ന ര​ണ്ടു പേ​രെ ഏ​റ്റ​വും വേ​ഗ​ത്തി​ല്‍ വാ​ഹ​ന​ത്തി​നു​ള്ളി​ല്‍ നി​ന്ന് പു​റ​ത്തെ​ത്തി​ക്കു​ക​യെ​ന്ന ഒ​റ്റ ല​ക്ഷ്യ​ത്തോ​ടെ​യാ​യി​രു​ന്നു തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ല്‍ വാ​ള​റ​യി​ലേ​ക്കെ​ത്തി​യ​വ​ര്‍ കൈ​മെ​യ് മ​റ​ന്ന് ര​ക്ഷാ പ്ര​വ​ര്‍​ത്ത​നി​റ​ങ്ങി​യ​ത്. ആ​വു​ന്ന​ത്ര സ​ന്നാ​ഹ​ങ്ങ​ളൊ​ക്കെ​യൊ​രു​ക്കി തോ​ളോ​ട് തോ​ള്‍ ചേ​ര്‍​ന്നു​ള്ള ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​മാ​യി​രു​ന്നു ന​ട​ത്തി​യ​ത്.

രാ​ത്രി എ​ട്ടി​നാ​രം​ഭി​ച്ച ര​ക്ഷാ ദൗ​ത്യം അ​വ​സാ​നി​ച്ച​ത് ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ നാ​ലി​നാ​ണ്. എ​ട്ടു മ​ണി​ക്കൂ​ര്‍ നീ​ണ്ട അ​ക്ഷീ​ണ പ്ര​യ​ത്‌​ന​ത്തി​നൊ​ടു​വി​ല്‍ വാ​ഹ​ന​ത്തി​ല്‍ കു​രു​ങ്ങി​യ ഇ​രു​വ​രെ​യും പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും ജീ​വ​ന്‍റെ തു​ടി​പ്പ​ക​ന്നി​രു​ന്നു. വ​ട​ത്തി​ലൂ​ടെ ഊ​ര്‍​ന്നി​റ​ങ്ങി മാ​ത്ര​മെ​ത്താ​ന്‍ ക​ഴി​യു​ന്ന കൊ​ക്ക​യും വെ​ളി​ച്ച​ക്കു​റ​വും വാ​ഹ​ന​ത്തി​ന്‍റെ കി​ട​പ്പു​മെ​ല്ലാം ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ക്ലേ​ശ​ക​ര​മാ​ക്കി. അ​പ​ക​ട​വി​വ​രം കേ​ട്ട​റി​ഞ്ഞ് കൂ​ടു​ത​ലാ​ളു​ക​ളെ​ത്തി. ഫ​യ​ര്‍​ഫോ​ഴ്‌​സ്, പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ള്‍, വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, ഹൈ​വേ ജാ​ഗ്ര​ത സ​മ​ിതി​യം​ഗ​ങ്ങ​ള്‍, സ​മീ​പ​വാ​സി​ക​ള്‍, ക്രെ​യി​ന്‍ ജീ​വ​ന​ക്കാ​ര്‍ നാ​ട്ടു​കാ​രൊ​ക്കെ​യും ചേ​ര്‍​ന്ന് ഒ​രേ മ​ന​സോ​ടെ മ​ണി​ക്കൂ​റു​ക​ള്‍ അ​ക്ഷീ​ണം പ്ര​യ​ത്നി​ച്ചു. പ്ര​തീ​ക്ഷ അ​സ്ത​മി​ച്ച് വാ​ഹ​ന​ത്തി​ല്‍ കു​ടു​ങ്ങി​യ ഇ​രു​വ​രു​ടെ​യും ചേ​ത​ന​യ​റ്റ ശ​രീ​ര​ങ്ങ​ള്‍ മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി​യ ശേ​ഷ​മാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​ച്ച​ത്.