ദേ​ശീ​യ പാ​ത​യി​ൽ കാ​ഴ്ച​ മ​റ​ച്ച് ഈ​റ്റ​ക്കാ​ടു​ക​ൾ
Thursday, January 27, 2022 10:25 PM IST
അ​ടി​മാ​ലി: കൊ​ച്ചി- ധ​നു​ഷ്കോ​ടി ദേ​ശീ​യ പാ​ത​യോ​ര​ത്ത് നേ​ര്യ​മം​ഗ​ലം മു​ത​ൽ അ​ടി​മാ​ലി വ​രെ​യു​ള്ള ഭാ​ഗ​ത്ത് വ​ള​ർ​ന്നു​നി​ൽ​ക്കു​ന്ന ഈ​റ്റ​ക്കാ​ടു​ക​ൾ യാ​ത്ര​ക്കാ​രു​ടെ കാ​ഴ്ച മ​റ​യ്ക്കു​ന്നു. ഇ​ത് ഡ്രൈ​വ​ർ​മാ​രു​ടെ നെ​ഞ്ചി​ടി​പ്പ് വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്. നേ​ര്യ​മം​ഗ​ലം മു​ത​ൽ അ​ടി​മാ​ലി വ​രെ​യു​ള്ള ഭാ​ഗ​ത്ത് പാ​ത​യി​ലേ​ക്ക് ചാ​ഞ്ഞു​നി​ൽ​ക്കു​ന്ന ഈ​റ്റ​ക്കാ​ടു​ക​ളാ​ണ് വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട​ക്കെ​ണി​യാ​യി മാ​റു​ന്ന​ത്. ബ​സു​ക​ളു​ടെ വ​ശ​ങ്ങ​ളി​ലി​രു​ന്ന് യാ​ത്ര​ചെ​യ്യു​ന്ന​വ​ർ​ക്കും ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​ർ​ക്കും പ​രി​ക്കേ​ൽ​ക്കു​ന്ന​ത് പ​തി​വാ​ണ്. ഈ​റ്റ ശ​രീ​ര​ത്തി​ൽ ത​ട്ടി മു​റി​വേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ തേ​ടി​യ​വ​രു​മു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

ഈ​റ്റ​ക്കാ​ടു​ക​ളും വ​ള്ളി​പ്പ​ർ​ട​ർ​പ്പു​ക​ളും ചാ​ഞ്ഞു​നി​ൽ​ക്കു​ന്ന​തു​മൂ​ലം റോ​ഡ് പൂ​ർ​ണ​മാ​യും കാ​ണാ​നാ​കാ​തെ വ​രു​ന്ന​തി​നാ​ൽ അ​പ​ക​ട​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി നാ​ട്ടു​കാ​ർ ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ഇ​തു​വ​രെ​യും ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി വാ​ള​റ​യ്ക്കു സ​മീ​പം ടോ​റ​സ് ലോ​റി നി​യ​ന്ത്ര​ണം​വി​ട്ട് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ര​ണ്ടു​പേ​ർ മ​രി​ച്ചി​രു​ന്നു.

ഈ ​റോ​ഡി​ൽ സ​മീ​പ​നാ​ളി​ൽ അ​പ​ക​ടം വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. റോ​ഡി​ന്‍റെ വീ​തി​കു​റ​വും ഗ​താ​ഗ​ത​ക്കു​രു​ക്കു​മാ​ണ് പ​ല​പ്പോ​ഴും അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​കു​ന്ന​തെ​ന്ന ആ​ക്ഷേ​പ​മാ​ണ് ഉ​യ​രു​ന്ന​ത്. വീ​തി​കു​റ​ഞ്ഞ ചി​ല​യി​ട​ങ്ങ​ളി​ൽ സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. അ​പ​ക​ടം ഒ​ഴി​വാ​ക്കാ​നാ​യി സ്ഥാ​പി​ച്ചി​ട്ടു​ള്ള ക്രാ​ഷ് ബാ​രി​യ​റു​ക​ൾ ത​ക​ർ​ന്നു​കി​ട​ക്കു​ന്ന​തും ആ​വ​ശ്യ​ത്തി​ന് റി​ഫ്ള​ക്ട​റു​ക​ൾ സ്ഥാ​പി​ക്കാ​ത്ത​തും അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു.

മൂ​ന്നാ​ർ അ​ട​ക്ക​മു​ള്ള വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ഇ​തു​വ​ഴി​യാ​ണ് ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​നു സ​ഞ്ചാ​രി​ക​ൾ യാ​ത്ര​ചെ​യ്യു​ന്ന​ത്. വി​ദേ​ശി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രും പ​തി​വാ​യി സ​ഞ്ച​രി​ക്കു​ന്ന പാ​ത​യാ​ണി​ത്. ല​ക്ഷ​ക​ണ​ക്കി​നു രൂ​പ​യു​ടെ വി​ദേ​ശ​നാ​ണ്യ​മാ​ണ് ഈ ​പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന വി​ദേ​ശി​ക​ളി​ൽ​നി​ന്നു സ​ർ​ക്കാ​രി​നു ല​ഭി​ക്കു​ന്ന​ത്. അ​തി​ൽ ഒ​രു ചെ​റി​യ ശ​ത​മാ​നം തു​ക വ​ള്ള​പ്പ​ട​ർ​പ്പു​ക​ളും ഈ​റ്റ​ക​ളും വെ​ട്ടി​നീ​ക്കു​ന്ന​തി​നും റോ​ഡി​ന്‍റെ വീ​തി വ​ർ​ധി​പ്പി​ച്ച് സീ​ബ്രാ ലൈ​നു​ക​ൾ ഉ​ൾ​പ്പെ​ടെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നെ​ങ്കി​ൽ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം ഒ​രു​പ​രി​ധി​വ​രെ അ​പ​ക​ട​ര​ഹി​ത​മാ​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നു.

എ​ന്നാ​ൽ ദേ​ശീ​യ പാ​ത അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ ഇ​തൊ​ന്നും ക​ണ്ട​മ​ട്ടേ കാ​ണി​ക്കു​ന്നി​ല്ല. രാ​ത്രി​യി​ൽ ഇ​തു​വ​ഴി​യു​ള്ള യാ​ത്ര ഏ​റെ അ​പ​ക​ടം നി​റ​ഞ്ഞ​തും ദു​ഷ്ക​ര​വു​മാ​യി​രി​ക്കു​ക​യാ​ണ്. മ​നു​ഷ്യ​രു​ടെ ജീ​വ​ൻ പ​ന്താ​ടു​ന്ന ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി അ​ധി​കൃ​ത​രു​ടെ നി​ല​പാ​ട് മാ​റ്റി​യി​ല്ലെ​ങ്കി​ൽ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് നാ​ട്ടു​കാ​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി.