ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന് 60 കോ​ടി അ​നു​വ​ദി​ച്ചു: എം​പി
Thursday, January 27, 2022 10:32 PM IST
തൊ​ടു​പു​ഴ: അ​ടി​മാ​ലി -കു​മ​ളി ദേ​ശീ​യ​പാ​ത അ​ന്ത​ർ​ദേ​ശീ​യ നി​ല​വാ​ര​ത്തി​ൽ വി​ക​സി​പ്പി​ക്കു​ന്ന​തി​ന് ആ​ദ്യ പ​ടി​യാ​യി കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത വ​കു​പ്പി​ൽ​നി​ന്നും 60 കോ​ടി അ​നു​വ​ദി​ച്ച​താ​യി ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി അ​റി​യി​ച്ചു. എ​ൻ​എ​ച്ച്-185 വി​ക​സ​ന​വും ക​ട്ട​പ്പ​ന- ചെ​റു​തോ​ണി ബൈ​പാ​സ് നി​ർ​മാ​ണ​ത്തി​നും ഫ​ണ്ട് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക്ക​രി​ക്ക് ന​ൽ​കി​യ ക​ത്തി​നു​ള്ള മ​റു​പ​ടി​യി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. സ്ഥ​ലം ഏ​റ്റെ​ടു​പ്പി​നാ​ണ് ആ​ദ്യ​ഘ​ട്ട​മാ​യി 2021-22 ദേ​ശീ​യ​പാ​ത വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി 60 കോ​ടി അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. മൂ​ന്നു ഘ​ട്ട​ങ്ങ​ളാ​യു​ള്ള ഭൂ​മി​യേ​റ്റെ​ടു​ക്ക​ലി​ന് 152 കോ​ടി​യാ​ണ് ക​ണ​ക്കാ​ക്കി​യി​ട്ടു​ള​ള​ത്. നോ​ട്ടി​ഫി​ക്കേ​ഷ​ൻ അ​ടി​സ്ഥാ​ന​ത്തി​ൽ ഏ​റ്റെ​ടു​ക്കേ​ണ്ട​താ​യ സ്ഥ​ലം ന​ഷ്ട​പ​രി​ഹാ​ര തു​ക കൈ​മാ​റി വ​ക​യി​രു​ത്തേ​ണ്ട കാ​ര്യ​ങ്ങ​ൾ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്.

ചെ​റു​തോ​ണി​ക്കും ക​ട്ട​പ്പ​ന​യ്ക്കും ബൈ​പാ​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്നു​ള​ള നി​ർ​ദേ​ശം മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി എം​പി​യെ അ​റി​യി​ച്ചു.