ചീ​യ​പ്പാ​റ​യ്ക്കു സ​മീ​പം റോ​ഡ് അ​പ​ക​ട​നി​ല​യി​ൽ
Sunday, May 15, 2022 11:00 PM IST
അ​ടി​മാ​ലി: കൊ​ച്ചി -ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ ചീ​യ​പ്പാ​റ​യ്ക്ക് സ​മീ​പം റോ​ഡ് അ​പ​ക ടാ​വ​സ്ഥ​യി​ൽ. വീ​തി കു​റ​വു​ള്ള ഭാ​ഗ​ത്ത് പ​തി​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള പാ​ത​യു​ടെ സം​ര​ക്ഷ​ണ ഭി​ത്തി ത​ക​ർ​ന്ന​താ​ണ് അ​പ​ക​ടാ​വ​സ്ഥ​യ്ക്ക് കാ​ര​ണം.

ഒ​രു വ​ർ​ഷം മു​ൻ​പ് വാ​ഹ​നം ഇ​ടി​ച്ച് ത​ക​ർ​ന്ന ക​ലു​ങ്ക് പു​ന​ർ നി​ർ​മി​ക്കാ​ത്ത​നാ​ൽ ശേ​ഷി​ക്കു​ന്ന ഭാ​ഗം 20 അ​ടി​യോ​ളം നീ​ള​ത്തി​ൽ ത​ക​രു​ക​യാ​യി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് ദേ​ശീ​യ പാ​ത വി​ഭാ​ഗ​ത്തി​ന് പ​രാ​തി​ക​ൾ ന​ൽ​കി​യെ​ങ്കി​ലും പു​ന​ർ നി​ർ​മാ​ണ​ത്തി​ന് ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ഇ​തി​നി​ടെ മ​ഴ ശ​ക്ത​മാ​യ​തോ​ടെ ഇ​വി​ടെ അ​പ​ക​ടാ​വ​സ്ഥ വ​ർ​ധി​ക്കു​ക​യാ​ണ്. ടാ​റിം​ഗ് ഇ​ടി​ഞ്ഞു തു​ട​ങ്ങി​യ ഇ​വി​ടെ ഒ​രു ഭാ​ഗം അ​ഗാ​ധ​മാ​യ കൊ​ക്ക​യാ​ണ്. അ​പ​ക​ട സാ​ധ്യ​ത വ​ർ​ധി​ച്ച​തോ​ടെ വീ​പ്പ​ക​ളി​ൽ റി​ബ​ണ്‍ വ​ലി​ച്ചു കെ​ട്ടു​ക മാ​ത്ര​മാ​ണ് അ​ധി​കാ​രി​ക​ൾ ചെ​യ്തി​ട്ടു​ള്ള​ത്. ഇ​തോ​ടെ ഒ​രു വാ​ഹ​ന​ത്തി​ന് മാ​ത്ര​മാ​ണ് ഇ​തു വ​ഴി ക​ട​ന്നു​പോ​കാ​ൻ ക​ഴി​യു​ന്ന​ത്. കാ​ല​വ​ർ​ഷ ആ​രം​ഭി​ക്കു​ന്ന​തോ​ടെ പാ​ത കൂ​ടു​ത​ൽ ഇ​ടി​ഞ്ഞ് ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​മെ​ന്നാ​ണ് ആ​ശ​ങ്ക.