ലൈ​ഫ് അ​പേ​ക്ഷ​ക​ർ​ക്ക് വീ​ട് ല​ഭി​ക്കു​ന്നി​ല്ലെ​ന്ന്
Sunday, May 15, 2022 11:00 PM IST
നെ​ടു​ങ്ക​ണ്ടം: ലൈ​ഫ് ഭ​വ​ന​നി​ർ​മാ​ണ പ​ദ്ധ​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യ ഭ​വ​ന​ര​ഹി​ത​രാ​യ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് ര​ണ്ടു വ​ർ​ഷ​മാ​യി​ട്ടും പ​ഞ്ചാ​യ​ത്തു​ക​ളി​ൽ അ​ന്തി​മ ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ക്കു​വാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല. ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യി ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ലു​ള്ള പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്നി​ട്ടും ലി​സ്റ്റ് വൈ​കു​ന്ന​തി​ൽ ദു​രൂ​ഹ​ത​യു​ണ്ട​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ഉ​ടു​ന്പ​ൻ​ചോ​ല നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ആ​രോ​പി​ച്ചു. മ​ഴ​ക്കാ​ലം ആ​രം​ഭി​ക്കാ​ൻ ഇ​നി ദി​വ​സ​ങ്ങ​ൾ മാ​ത്ര​മേ ബാ​ക്കി​യു​ള്ളൂ.

യോ​ഗ​ത്തി​ൽ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ജി ഇ​ട​പ്പ​ള്ളി​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ് പൊ​ട്ടം​പ്ലാ​ക്ക​ൽ, ബേ​ബി പ​തി​പ്പ​ള്ളി, ഒ.​ടി. ജോ​ണ്‍, എം.​ജെ. കു​ര്യ​ൻ, ടി.​വി. ജോ​സു​കു​ട്ടി, ജോ​യി ക​ണി​യാം​പ​റ​ന്പി​ൽ, ബി​ജു ആ​ക്കാ​ട്ടു​മു​ണ്ട, സി​ബി കൊ​ച്ചു​വ​ള്ളാ​ട്ട്, തോ​മ​സ് ക​ടൂ​ത്താ​ഴെ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.