ഉ​പ്പു​ത​റ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ രാ​ത്രി​ചി​കി​ത്സ ല​ഭി​ക്കു​ന്നി​ല്ല
Sunday, May 15, 2022 11:00 PM IST
ഉ​പ്പു​ത​റ: ഉ​പ്പു​ത​റ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ രാ​ത്രി​യി​ൽ രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ നി​ഷേ​ധി​ക്കു​ന്ന​താ​യി പ​രാ​തി. ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ർ​മാ​രും ന​ഴ്സു​മാ​രു​മി​ല്ലാ​തെ ഉ​പ്പു​ത​റ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം താ​ളം തെ​റ്റു​ക​യാ​ണ്. തോ​ട്ടം- ആ​ദി​വാ​സി മേ​ഖ​ല ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​മാ​യ ഉ​പ്പു​ത​റ​യി​ലെ ജ​ന​ങ്ങ​ളു​ടെ ഏ​കാ​ശ്ര​യ​മാ​ണ് ഉ​പ്പു​ത​റ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി.
ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​തി​നാ​ൽ ഉ​പ്പു​ത​റ സി​എ​ച്ച്സി​യി​ൽ പ​ക​ലും ചി​കി​ത്സ വൈ​കു​ന്ന​താ​യി പ​രാ​തി​യു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ 9.30ന് ​ആ​ശു​പ​ത്രി​യി​ലെ​ത്തി​യ രോ​ഗി​ക്ക് ഡോ​ക്ട​ർ നി​ർ​ദേ​ശി​ച്ച ചി​കി​ത്സ ല​ഭി​ച്ച​ത് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നാ​ണ്. ഇ​ത് വി​വാ​ദ​മാ​യി​രു​ന്നു. സ​മാ​ന​മാ​യ സം​ഭ​വം ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​വും ഉ​ണ്ടാ​യി. ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ ചി​കി​ത്സ​ക്കെ​ത്തി​യ കു​ട്ടി​യ​ട​ക്കം മൂ​ന്നു​പേ​ർ​ക്ക് ചി​കി​ത്സ ല​ഭി​ച്ചി​ല്ല.
ക​ട്ട​പ്പ​ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ചു​മ​ത​ല​യി​ലു​ള്ള​താ​ണ് ഉ​പ്പു​ത​റ സി​എ​ച്ച്സി. സി​വി​ൽ സ​ർ​ജ​ന​ട​ക്കം ഏ​ഴ് ഡോ​ക്ട​ർ​മാ​ർ വേ​ണ്ടി​ട​ത്ത് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​ട​ക്കം നാ​ലു​പേ​ർ മാ​ത്ര​മാ​ണു​ള്ള​ത്. ഹെ​ഡ് നേ​ഴ്സ​ട​ക്കം എ​ട്ടു നേ​ഴ്സു​മാ​ർ വേ​ണ്ടി​ട​ത്ത് നാ​ലു​പേ​രാ​ണു​ള്ള​ത് ഇ​തി​ൽ ഒ​രാ​ൾ നീ​ണ്ട അ​വ​ധി​യി​ലു​മാ​ണ്. നേ​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റി​ന്‍റെ ര​ണ്ട് ഒ​ഴി​വു​ക​ളും ഗ്രേ​ഡ് ഒ​ന്ന് ഒ​ഴി​വും വ​ർ​ഷ​ങ്ങ​ളാ​യി നി​ക​ത്താ​തെ കി​ട​ക്കു​ക​യാ​ണ്. ലാ​ബ് ടെ​ക്നീ​ഷ്യ​ന്‍റെ​യും ഫാ​ർ​മ​സി​സ്റ്റി​ന്‍റെ​യും ഡ്രൈ​വ​റു​ടെ​യും ഒ​ഴി​വു​ക​ളും വ​ർ​ഷ​ങ്ങ​ളാ​യി നി​ക​ത്തി​യി​ട്ടി​ല്ല.
ഇ​രു​ന്നൂ​റോ​ളം രോ​ഗി​ക​ൾ ദി​നം​പ്ര​തി ആ​ശ്ര​യി​ക്കു​ന്ന ആ​ശു​പ​ത്രി​യാ​ണി​ത്. ക​ണ്ണ​ന്പ​ടി ആ​ദി​വാ​സി മേ​ഖ​ല​യി​ലേ​യും പൂ​ട്ടി​ക്കി​ട​ക്കു​ന്ന തോ​ട്ട​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടേ​യും പാ​വ​പ്പെ​ട്ട കൃ​ഷി​ക്കാ​രു​ടേ​യും ഏ​ക ആ​ശ്ര​യ​മാ​യ ഉ​പ്പു​ത​റ ആ​ശു​പ​ത്രി​യോ​ടു​ള്ള അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ അ​വ​സാ​നി​പ്പി​ച്ച് മ​തി​യാ​യ ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ച് ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.