ഫെ​ഡ​റ​ൽ ബാ​ങ്ക് ഇ​ന്നുമു​ത​ൽ പ​ള്ളി​ക്ക​വ​ല​യി​ൽ
Sunday, May 15, 2022 11:05 PM IST
ക​ട്ട​പ്പ​ന: ഫെ​ഡ​റ​ൽ ബാ​ങ്കി​ന്‍റെ ക​ട്ട​പ്പ​ന ശാ​ഖ ഇ​ന്ന് മു​ത​ൽ പ​ള്ളി​ക്ക​വ​ല​യി​ലെ വി​ജി​ൻ​സ് പ്ലാ​സ​യി​ലേ​ക്ക് മാ​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​മെ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ന​ന്ദ​കു​മാ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പ്ര​യോ​രി​റ്റി ഡ​സ്ക്, ഗോ​ൾ​ഡ് ലോ​ണ്‍ പോ​യി​ന്‍റ്, വി​ശാ​ല​മാ​യ പാ​ർ​ക്കിം​ഗ് എ​ന്നീ സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​ണ് ശാ​ഖ ന​വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ശാ​ഖ​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​തി​ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ നി​ർ​വ​ഹി​ക്കും. എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ന​ന്ദ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ ബീ​ന ജോ​ബി പു​തി​യ എ​ടി​എം കം ​സി​ഡി​എം മെ​ഷീ​ൻ ഉ​ദ്ഘാ​ട​ന​വും വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ജാ​ൻ​സി ബേ​ബി പു​തി​യ ലോ​ക്ക​റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ക്കും. ക​ട്ട​പ്പ​ന മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എം.​കെ.​തോ​മ​സ് പ്ര​സം​ഗി​ക്കും.
നി​ക്ഷേ​പ സൗ​ക​ര്യ​ങ്ങ​ൾ​ക്കും വി​വി​ധ വാ​യ​പ്ക​ൾ​ക്കും പു​റ​മെ ബി​സി​ന​സു​കാ​ർ​ക്ക് ര​ണ്ടു​കോ​ടി രൂ​പ വ​രെ​യു​ള്ള തു​ക ഒ​രു​മ​ണി​ക്കൂ​റി​നു​ള്ളി​ൽ അ​നു​വ​ദി​ക്കു​ന്ന സം​വി​ധാ​ന​വും പു​തി​യ ശാ​ഖ​യി​ൽ ല​ഭ്യ​മാ​കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ.​ര​തീ​ഷ്, സോ​ണ​ൽ മേ​ധാ​വി ബി​നോ​യി അ​ഗ​സ്റ്റി​ൻ, തൊ​ടു​പു​ഴ റീ​ജ​ണ​ൽ മേ​ധാ​വി ജോ​ർ​ജ് ജേ​ക്ക​ബ്, ക​ട്ട​പ്പ​ന ശാ​ഖാ മാ​നേ​ജ​ർ കെ.​എ.​അ​ബ്ര​ഹാം എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.