ഫെ​ഡ​റ​ൽ ബാ​ങ്ക് പ​ള്ളി​ക്ക​വ​ല​യി​ൽ
Monday, May 16, 2022 10:45 PM IST
ക​ട്ട​പ്പ​ന: പ്ര​യോ​രി​റ്റി ഡ​സ്ക്, ഗോ​ൾ​ഡ് ലോ​ണ്‍ പോ​യി​ന്‍റ്, വി​ശാ​ല​മാ​യ പാ​ർ​ക്കിം​ഗ് ഏ​രി​യ എ​ന്നീ സൗ​ക​ര്യ​ങ്ങ​ളോ​ടെ ഫെ​ഡ​റ​ൽ ബാ​ങ്കി​ന്‍റെ ന​വീ​ക​രി​ച്ച ശാ​ഖ​യു​ടെ പ്ര​വ​ർ​ത്ത​നം ക​ട്ട​പ്പ​ന പ​ള്ളി​ക്ക​വ​ല​യി​ൽ വി​ജി​ൻ​സ് പ്ലാ​സ​യി​ൽ ആ​രം​ഭി​ച്ചു.
അ​ന​വ​ധി നി​ക്ഷേ​പ സൗ​ക​ര്യ​ങ്ങ​ൾ​ക്കൊ​പ്പം കാ​ർ​ഷി​ക, ഭ​വ​ന, വാ​ഹ​ന, സ്വ​ർ​ണ വാ​യ്പ​ക​ൾ​ക്കു പു​റ​മേ ബി​സി​ന​സു​കാ​ർ​ക്ക് ര​ണ്ടു​കോ​ടി രൂ​പ വ​രെ​യു​ള്ള തു​ക ഒ​രു​മ​ണി​ക്കൂ​റി​നു​ള്ളി​ൽ അ​നു​വ​ദി​ക്കു​ന്ന സം​വി​ധാ​ന​വും പു​തി​യ ശാ​ഖ​യി​ൽ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.
ജ​ല​സേ​ച​ന മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ശാ​ഖ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ ബീ​ന ജോ​ബി പു​തി​യ എ​ടി​എം കം ​സി​ഡി​എം മെ​ഷീ​ൻ ഇ​ട​പാ​ടു​കാ​ർ​ക്ക് സ​മ​ർ​പ്പി​ച്ചു. പു​തി​യ ലോ​ക്ക​റി​ന്‍റെ ഉ​ദ്ഘാ​ട​നം വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ജാ​ൻ​സി ബേ​ബി നി​ർ​വ​ഹി​ച്ചു.
സി​എ​സ്ഐ ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ബാ​ങ്കി​ന്‍റെ എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​ന​ന്ദ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ. ര​തീ​ഷ്, സോ​ണ​ൽ മേ​ധാ​വി ബി​നോ​യി അ​ഗ​സ്റ്റി​ൻ, തൊ​ടു​പു​ഴ റീ​ജി​യ​ണ​ൽ മേ​ധാ​വി ജോ​ർ​ജ് ജേ​ക്ക​ബ്, ക​ട്ട​പ്പ​ന ശാ​ഖാ മാ​നേ​ജ​ർ കെ.​എ. ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.