ബൈ​ക്ക് യാ​ത്രി​ക​നാ​യ റി​ട്ട. എ​സ്ഐ ബ​സി​ന​ടി​യി​ൽ​പ്പെ​ട്ടു മ​രി​ച്ചു
Monday, May 16, 2022 10:50 PM IST
തൊ​ടു​പു​ഴ: ബൈ​ക്ക് യാ​ത്രി​ക​നാ​യ റി​ട്ട. എ​സ്ഐ ബ​സി​ന​ടി​യി​ൽ​പ്പെ​ട്ട് മ​രി​ച്ചു. വ​ഴി​ത്ത​ല ഇ​രു​ട്ടു​തോ​ട് നാ​റാ​ണ​ത്ത് (ആ​റ്റു​പു​റ​ത്ത്) എ​ൻ.​ജി. ച​ന്ദ്ര​ൻ (62) ആ​ണ് മ​രി​ച്ച​ത്. തൊ​ടു​പു​ഴ കെ ​എ​സ്ആ​ർ​ടി​സി ബ​സ് ടെ​ർ​മി​ന​ലി​നു സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ 10.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.
ട്രാ​ഫി​ക് ബ്ലോ​ക്കി​നി​ട​യി​ൽ സ്വ​കാ​ര്യ ബ​സി​നെ ഓ​വ​ർ​ടേ​ക്ക് ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ബ​സി​ന്‍റെ ഇ​ട​തു ഭാ​ഗ​ത്ത് ബൈ​ക്ക് ത​ട്ടി ബൈ​ക്ക് ച​ന്ദ്ര​ൻ റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. തൊ​ടു​പു​ഴ​യി​ൽ​നി​ന്നും ഈ​രാ​റ്റു​പേ​ട്ട​യ്ക്ക് പോ​കു​ക​യാ​യി​രു​ന്നു ബ​സും ഇ​തേ​സ​മ​യം മു​ന്നോ​ട്ടെ​ടു​ത്തു.
ച​ന്ദ്ര​ൻ വീ​ഴു​ന്ന​തു​ക​ണ്ട് യാ​ത്ര​ക്കാ​ർ ഓ​ടി​യെ​ത്തി ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ബ​സി​ന്‍റെ പി​ൻ​ച​ക്രം ത​ല​യി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി ത​ത്ക്ഷ​ണം മ​രി​ച്ചു. ഉ​ട​ൻ​ത​ന്നെ പോ​ലീ​സെ​ത്തി മൃ​ത​ദേ​ഹം തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.
റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നാ​യി തൊ​ടു​പു​ഴ​യി​ലെ ക​ട​യി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ബൈ​ക്കി​ൽ​നി​ന്നു ല​ഭി​ച്ച റേ​ഷ​ൻ​കാ​ർ​ഡി​ലെ പേ​രി​ൽ​നി​ന്നാ​ണ് ച​ന്ദ്ര​നാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തെ​ന്നു തി​രി​ച്ച​റി​ഞ്ഞ​ത്. വ​ർ​ഷ​ങ്ങ​ളോ​ളം തൊ​ടു​പു​ഴ​യി​ൽ ട്രാ​ഫി​ക് എ​സ്ഐ ആ​യി ജോ​ലി​ചെ​യ്തി​രു​ന്നു.
ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി. സം​സ്കാ​രം ഇ​ന്ന് 11നു ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: വി​ജ​യ​മ്മ (റി​ട്ട. കെ ​എ​സ്എ​ഫ്ഇ കൂ​ത്താ​ട്ടു​കു​ളം) വൈ​ക്കം വ​ട​യാ​ർ ത​ട്ട​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഗോ​പു (ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്്മെ​ന്‍റ്, സെ​ക്ര​ട്ട​റി​യേ​റ്റ് തി​രു​വ​ന​ന്ത​പു​രം), ഗോ​കു​ൽ. മ​രു​മ​ക​ൾ: അ​നു.