ബ​സ് റോ​ഡി​ൽ​നി​ന്നും തെ​ന്നി​മാ​റി; അ​പ​ക​ടം ഒ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​യ്ക്ക്
Monday, May 16, 2022 10:50 PM IST
മു​ട്ടം: തൊ​ടു​പു​ഴ- പു​ളി​യ​ൻ​മ​ല സം​സ്ഥാ​ന പാ​ത​യി​ൽ ശ​ങ്ക​ര​പ്പി​ള്ളി​യി​ൽ സ്വ​കാ​ര്യ ബ​സ് റോ​ഡി​ൽ നി​ന്നും തെ​ന്നി​മാ​റി. ജ​ലാ​ശ​യ​ത്തി​ലേ​ക്ക് പ​തി​ക്കാ​തെ ബ​സ് നി​ന്ന​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. ഇ​ന്ന​ലെ രാ​വി​ലെ 10.30 ഓ​ടെ​യി​രു​ന്നു അ​പ​ക​ടം. ക​ട്ട​പ്പ​ന​യി​ൽ​നി​ന്നും തൊ​ടു​പു​ഴ​യ്ക്ക് വ​ന്ന ഗ്രേ​സ് മ​രി​യ എ​ന്ന സ്വ​കാ​ര്യ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

തി​ങ്ക​ളാ​ഴ്ച ആ​യ​തി​നാ​ൽ ബ​സി​ൽ നി​റ​യെ യാ​ത്ര​ക്കാ​രു​മു​ണ്ടാ​യി​രു​ന്നു. ശ​ങ്ക​ര​പ്പി​ള്ളി ജം​ഗ്ഷ​നി​ൽ എ​ത്തി​യ​പ്പോ​ൾ ബ​സ് റോ​ഡി​ൽ​നി​ന്നും വ​ല​തു വ​ശ​ത്തേ​ക്ക് തെ​ന്നി​മാ​റു​ക​യാ​യി​രു​ന്നു. ബ​സ് നി​ന്ന​തി​നു തൊ​ട്ടു​താ​ഴെ മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ന്‍റെ കാ​ച്ച്മെ​ന്‍റ് ഏ​രി​യ​യാ​ണ്. 30 അ​ടി​യോ​ളം താ​ഴ്ച​യു​ള്ള ഭാ​ഗ​മാ​ണി​ത്. റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന പെ​ട്ടി ഓ​ട്ടോ​യി​ൽ ബ​സ് ഇ​ടി​ച്ച​തി​നേ​ത്തു​ട​ർ​ന്ന് ഓ​ട്ടോ റോ​ഡി​ൽ മ​റി​ഞ്ഞു. ഓ​ട്ടോ​യി​ൽ ആ​രും ഇ​ല്ലാ​യി​രു​ന്നു. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് സം​സ്ഥാ​ന പാ​ത​യി​ൽ ഗ​താ​ഗ​ത ത​ട​സ​വു​മു​ണ്ടാ​യി. മു​ട്ടം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഗ​താ​ഗ​ത​ത​ട​സം നീ​ക്കി.