സ്ഥി​ര​വ​രു​മാ​നം ഇ​ടു​ക്കി​യി​ൽ​നി​ന്നു കു​ടി​യൊ​ഴി​യു​ന്നു: മാ​ർ നെ​ല്ലി​ക്കു​ന്നേ​ൽ
Wednesday, May 18, 2022 11:12 PM IST
ചെ​റു​തോ​ണി: ജ​ന​ങ്ങ​ളു​ടെ സ്ഥി​ര​വ​രു​മാ​നം ഇ​ടു​ക്കി​യി​ൽ​നി​ന്നു കു​ടി​ടൊ​ഴി​യു​ക​യാ​ണെ​ന്ന് ഇ​ടു​ക്കി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ. ഇ​ടു​ക്കി രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ ക്ഷേ​മ​വി​ഭാ​ഗ​മാ​യ ഹൈ​റേ​ഞ്ച് ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ പ​ത്തൊ​ന്പ​താ​മ​ത് വാ​ർ​ഷി​കാ​ഘോ​ഷം രാ​ജ​മു​ടി പാ​രീ​ഷ്ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കൃ​ഷി​യി​ൽ​നി​ന്നു​ള്ള സ്ഥി​ര​വ​രു​മാ​നം ന​ഷ്ട​മാ​വു​ക​യാ​ണ്. നി​ശ്ച​യ​ദാ​ർ​ഢ്യ​മു​ള്ള ജ​ന​ങ്ങ​ളു​ടെ നാ​ടാ​ണ് ഹൈ​റേ​ഞ്ച്. ജ​ന​ങ്ങ​ളു​ടെ ജീ​വി​ത നി​ല​വാ​ര​മു​യ​ർ​ത്തു​ന്ന​തി​ൽ ഹൈ​റേ​ഞ്ച് ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി വ​ഹി​ക്കു​ന്ന പ​ങ്ക് മാ​തൃ​കാ​പ​ര​മാ​ണ്. കോ​വി​ഡ് കാ​ല​ത്ത് ജ​ന​ങ്ങ​ളു​ടെ ജീ​വി​തം സു​ര​ക്ഷി​ത​മാ​ക്കാ​ൻ എ​ച്ച്ഡി​എ​സ് ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ൾ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.

സാ​മൂ​ഹ്യ പ്ര​ശ​ന​ങ്ങ​ളി​ൽ ജ​ന​ങ്ങ​ളു​ടെ പ​ക്ഷ​ത്തു​നി​ന്ന് പ്ര​വ​ർ​ത്തി​ക്കാ​നും നേ​തൃ​ത്വം ന​ൽ​കാ​നും ഹൈ​റേ​ഞ്ച് ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​ക്കു ക​ഴി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ച്ച്ഡി​എ​സ് പ്ര​സി​ഡ​ന്‍റും രൂ​പ​ത വി​കാ​രി ജ​ന​റാ​ളു​മാ​യ മോ​ണ്‍.​ജോ​സ് പ്ലാ​ച്ചി​ക്ക​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വി​ക​സ​ന സെ​മി​നാ​ർ അ​ഡ്വ.​ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ.​ഫി​ലി​പ്പ്, വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ന്ധു ജോ​സ്, എ​ച്ച് ഡി​എ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ത​ട​ത്തി​ൽ, രാ​ജ​മു​ടി ക്ര​ഡി​റ്റ് യൂ​ണി​യ​ൻ ര​ക്ഷാ​ധി​കാ​രി ഫാ. ​ജോ​ർ​ജ് മു​ല്ല​പ​ള്ളി​ൽ, പ​ഞ്ചാ​യ​ത്തം​ഗം ബി​ബി​ൻ ജോ​സ​ഫ്, തീ​രം പ്ര​സി​ഡ​ന്‍റ് ജോ​ബ് ക​ല​മ​റ്റം, ക്രെ​ഡി​റ്റ് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് കു​ഞ്ഞ​മ്മ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ആ​തു​ര സേ​വ​ന​രം​ഗ​ത്തു മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ച ഡോ. ​മാ​ത്യു ജോ​സ​ഫ്, സ്പെ​ഷ​ൽ അ​ച്ചീ​വ്മെ​ന്‍റി​ന് അ​ർ​ഹ​യാ​യ അ​ഞ്ച​ലി ബ​ന്നി എ​ന്നി​വ​ർ​ക്കു ബി​ഷ​പ് അ​വാ​ർ​ഡു​ക​ൾ ന​ൽ​കി. ഖാ​ദി ബോ​ർ​ഡ് അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ സാ​ബു ഏ​ബ്ര​ഹാം വി​ക​സ​ന സെ​മി​നാ​ർ ന​യി​ച്ചു.