സൗ​ജ​ന്യ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​ന്പ്
Wednesday, May 18, 2022 11:19 PM IST
തൊ​ടു​പു​ഴ: അ​മൃ​ത​ബാ​ല സം​സ്കൃ​തി​യും ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പി​ന്‍റെ കി​ര​ണം പ​ദ്ധ​തി​യും ചേ​ർ​ന്ന് 22ന് ​രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ ഒ​ന്നു വ​രെ വ​ണ്ണ​പ്പു​റം കാ​ഞ്ഞി​ര​ക്കാ​ട്ട് മ​ഹാ​ദേ​വ ക്ഷേ​ത്ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സൗ​ജ​ന്യ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ചു​മ, തു​മ്മ​ൽ, ശ്വാ​സ​ത​ട​സം, അ​ല​ർ​ജി രോ​ഗ​ങ്ങ​ൾ, ശാ​രീ​രി​ക വ​ള​ർ​ച്ചാ വൈ​ക​ല്യ​ങ്ങ​ൾ, മാ​ന​സി​ക പ​ഠ​ന വൈ​ക​ല്യ​ങ്ങ​ൾ തു​ട​ങ്ങി കു​ട്ടി​ക​ളി​ൽ കാ​ണു​ന്ന എ​ല്ലാ രോ​ഗ​ങ്ങ​ൾ​ക്കും വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ർ ചി​കി​ത്സ ന​ൽ​കും. വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ.​ബി​ജു ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ജി അ​നി​രു​ദ്ധ​ൻ, വ​ണ്ണ​പ്പു​റം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സി.​സി.​സോ​മ​രാ​ജ​ൻ,സി​ന്ധു അ​ജി, കെ.​എ​ൻ.​വി​നോ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.