ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക്
Thursday, May 19, 2022 9:48 PM IST
മ​റ​യൂ​ർ: സ​ർ​ക്കാ​രി​ന്‍റെ നൂ​റു ദി​ന ക​ർ​മ പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കൃ​ഷി വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മ​റ​യൂ​രി​ൽ​ന​ട​ന്നു. ഇ​ന്ദി​ര​ന​ഗ​ർ കോ​ള​നി​യി​ൽ പാ​പ്പാ​ത്തി​യു​ടെ കൃ​ഷി​യി​ട​ത്തി​ൽ മ​റ​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷ ഹെ​ൻ​ട്രി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​റ​യൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി. ​മ​ണി​ക​ണ്ഠ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മ​റ​യൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ആ​ൻ​സി ആ​ന്‍റ​ണി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ദീ​പ അ​രു​ൾ​ജോ​തി, ജോ​മോ​ൻ തോ​മ​സ്, സ​ത്യ​വ​തി പ​ള​നി​സ്വാ​മി പ​ഞ്ചാ​യ​ത്തം​ഗ​ളാ​യ ത​ങ്കം, റോ​സ്മേ​രി, കു​ട്ടി​രാ​ജ്, അം​ബി​ക ര​ഞ്ജി​ത്ത് മ​റ​യൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് സെ​ക്ര​ട്ട​റി ജോ​ർ​ജ് കു​ഞ്ഞ​പ്പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഇ​ന്ദി​രാ​ന​ഗ​ർ കോ​ള​നി​യി​ലെ താ​മ​സ​ക്കാ​ർ​ക്ക് പ​ച്ച​ക്ക​റി തൈ ​വി​ത​ര​ണ​വും ന​ട​ത്തി. പ​ച്ച​ക്ക​റി വി​ത്തു​ക​ൾ ആ​വ​ശ്യ​മു​ള്ള​വ​ർ കൃ​ഷി ഓ​ഫി​സു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് കൃ​ഷി ഓ​ഫി​സ​ർ പ്രി​യ പീ​റ്റ​ർ അ​റി​യി​ച്ചു.