ഡാ​മി​ൽ ബാ​ർ​ജി​ൽ ഹി​റ്റാ​ച്ചി ഇ​റ​ക്കി ചെ​ളി നീ​ക്കം​ചെ​യ്യ​ൽ തു​ട​ങ്ങി
Friday, May 20, 2022 10:55 PM IST
നെ​ടു​ങ്ക​ണ്ടം: സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി ഡാ​മി​ൽ ബാ​ർ​ജി​ൽ ഹി​റ്റാ​ച്ചി​യി​റ​ക്കി ചെ​ളി നീ​ക്കം​ചെ​യ്യു​ന്ന പ്ര​വ​ർ​ത്ത​നം ക​ല്ലാ​റി​ൽ ആ​രം​ഭി​ച്ചു. കെ ​എ​സ്ഇ​ബി ഡാം ​സേ​ഫ്ടി വി​ഭാ​ഗം ന​ട​ത്തു​ന്ന പ​രീ​ക്ഷ​ണ​മാ​ണ് ക​ല്ലാ​ർ ഡാ​മി​ൽ ന​ട​ക്കു​ന്ന​ത്.

ഡാ​മി​ലെ മ​ണ​ലും ചെ​ളി​യും മാ​ലി​ന്യ​വും മ​റ്റും നീ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഇ​ന്ന​ലെ ആ​രം​ഭി​ച്ച​ത്. വാ​ഴ​ത്തോ​പ്പ് ഡാം ​സേ​ഫ്ടി സ​ബ് ഡി​വി​ഷ​ൻ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ സ​ജീ​വ്കു​മാ​റാ​ണ് ഡാ​മി​ന്‍റെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

ആ​റു മ​ണി​ക്കൂ​ർ തു​ട​ർ​ച്ച​യാ​യി വൃ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ പെ​യ്താ​ൽ ക​ല്ലാ​ർ ഡാം ​നി​റ​യു​ന്ന സ്ഥി​തി​യാ​ണ് പ്ര​ള​യ​കാ​ല​ത്തി​നു​ശേ​ഷം.

ക​ഴി​ഞ്ഞ ത​വ​ണ അ​പ്ര​തീ​ക്ഷി​ത മ​ഴ​യി​ൽ ഡാം ​ക​വി​ഞ്ഞൊ​ഴു​കി. ഡാം ​നി​റ​യു​ന്ന സ​മ​യ​ത്ത് ക​ല്ലാ​ർ ഡാം ​മു​ത​ൽ തൂ​ക്കു​പാ​ലം വ​രെ ക​ല്ലാ​ർ പു​ഴ​യു​ടെ തീ​ര​ത്തും കൈ​ത്തോ​ടു​ക​ളു​ടെ തീ​ര​ങ്ങ​ളി​ലു​മു​ള്ള വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യി​രു​ന്നു.

ഇ​വി​ട​ങ്ങ​ളി​ൽ​നി​ന്നും ജ​ന​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യി.
പ​രാ​തി​ക​ൾ വ്യാ​പ​ക​മാ​യ​തോ​ടെ കെ ​എ​സ്ഇ​ബി ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ ഡാ​മി​ന്‍റെ സം​ഭ​ര​ണ​ശേ​ഷി കു​റ​ഞ്ഞ​താ​യും ഡാം ​ഷ​ട്ട​റി​നോ​ടു ചേ​ർ​ന്ന് വ​ലി​യ​തോ​തി​ൽ മ​ണ​ലും ഏ​ക്ക​ലും അ​ടി​ഞ്ഞു​കൂ​ടി​യി​ട്ടു​ള്ള​താ​യും ക​ണ്ടെ​ത്തി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഡാം ​സേ​ഫ്ടി വി​ഭാ​ഗം സം​ഭ​ര​ണ​ശേ​ഷി ഉ​യ​ർ​ത്താ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി ആ​രം​ഭി​ച്ച​ത്.

വെ​ള്ള​ത്തി​ലി​റ​ങ്ങി ഡാം ​ശു​ചി​ക​രി​ക്കാ​നു​ള്ള യ​ന്ത്ര​സം​വി​ധാ​നം ജി​ല്ല​യി​ൽ ല​ഭി​ക്കാ​ത്ത​തി​നാ​ൽ വൈ​ക്ക​ത്ത് നി​ന്നാ​ണ് ബാ​ർ​ജി​ൽ ഘ​ടി​പ്പി​ച്ച ഹി​റ്റാ​ച്ചി ഡാ​മി​ൽ ഇ​റ​ക്കി​യ​ത്.

മ​ണ​ലും മ​ണ്ണും ഇ​ള​ക്കി പ്ര​ത്യേ​ക മോ​ട്ട​ർ എ​ത്തി​ച്ച് അ​തി​ലു​ടെ പ​ന്പിം​ഗ് ന​ട​ത്തി​യാ​ണ് ഏ​ക്ക​ലും മ​ണ​ലും നീ​ക്കം​ചെ​യ്ത​ത്.

ഈ ​കാ​ഴ്ച കാ​ണാ​നാ​യി നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളും സ്ഥ​ല​ത്ത് ത​ടി​ച്ചു​കൂ​ടി.