ബേ​ബി വ​ർ​ഗീ​സി​ന് നാ​ല് സ്വ​ർ​ണം
Friday, May 20, 2022 10:58 PM IST
തൊ​ടു​പു​ഴ: ബം​ഗ​ളു​രു​വി​ൽ ന​ട​ന്ന ഒ​ന്നാ​മ​ത് പാ​ൻ ഇ​ന്ത്യ മാ​സ്റ്റേ​ഴ്സ് ഗെ​യിം​സി​ൽ ജി​ല്ലാ അ​ക്വാ​ട്ടി​ക് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ബേ​ബി വ​ർ​ഗീ​സി​ന് നീ​ന്ത​ലി​ൽ നാ​ല് സ്വ​ർ​ണ​വും ഒ​രു വെ​ള്ളി​യും ല​ഭി​ച്ചു. 400 മീ​റ്റ​ർ, 200 മീ​റ്റ​ർ ഫ്രീ​സ്റ്റൈ​ൽ, 100 മീ​റ്റ​ർ ബ്രെ​സ്റ്റ് സ്ട്രോ​ക്ക്, 200 മീ​റ്റ​ർ മെ​സ്ലെ റി​ലേ എ​ന്നി​വ​യി​ൽ സ്വ​ർ​ണ​വും 200 മീ​റ്റ​ർ മി​ക്സ​ഡ് റി​ലേ​യി​ൽ വെ​ള്ളി​യു​മാ​ണ് കേ​ര​ള​ത്തി​നു​വേ​ണ്ടി അ​ദ്ദേ​ഹം നേ​ടി​യ​ത്.
വ​ണ്ട​മ​റ്റം അ​ക്വാ​ട്ടി​ക് സെ​ന്‍റ​റി​ലെ പ​രി​ശീ​ല​ക​നും സം​സ്ഥാ​ന അ​ക്വാ​ട്ടി​ക് അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ്, ജി​ല്ലാ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് തു​ട​ങ്ങി​യ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.