കാ​ട്ടി​ൽ ത​ള്ളി​യ തെ​രു​വുനാ​യ്ക്ക​ൾ വ​ന്യ​ജീ​വി​ക​ൾ​ക്കും ഭീ​ഷ​ണി
Sunday, May 22, 2022 10:36 PM IST
ചെ​റു​തോ​ണി: വ​ന്ധ്യം​ക​ര​ണ​ത്തി​നു ശേ​ഷം വി​ജ​ന​മാ​യ വ​ന​മേ​ഖ​ല​യി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന തെ​രു​വുനാ​യ്ക്ക​ൾ വ​ന്യ​ജീ​വി​ക​ൾ​ക്കും ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്നു. തെ​രു​വി​ൽ അ​ല​യു​ന്ന നാ​യ്ക്ക​ളെ വ​ന്ധ്യം​ക​ര​ണം ന​ട​ത്തി​യ ശേ​ഷം വ​ന​പ്ര​ദേ​ശ​ത്തു​കൊ​ണ്ടു​പോ​യി വി​ടു​ക​യാ​ണ് ക​രാ​റു​കാ​ർ ചെ​യ്യു​ന്ന​ത്. ഇ​ങ്ങ​നെ കൂ​ട്ട​മാ​കു​ന്ന നാ​യ്ക്ക​ളാ​ണ് വ​ന്യ​ജീ​വി​ക​ളെ ആ​ക്ര​മി​ക്കു​ന്ന​ത്. വെ​ള്ളാ​പ്പാ​റ, പാ​റേ​മാ​വ്, ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളോ​ടു ചേ​ർ​ന്നു​ള്ള വ​ന​മേ​ഖ​ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​നി​ന്നു പി​ടി​കൂ​ടു​ന്ന തെ​രു​വ് നാ​യ്ക്ക​ളെ വ​ന്ധീ​ക​ര​ണം ന​ട​ത്തി ഉ​പേ​ക്ഷി​ക്കു​ന്ന​ത്.
കൂ​ട്ടം​ചേ​ർ​ന്ന് ആ​ക്ര​മ​ണം
സം​ര​ക്ഷി​ത​ വ​ന​മേ​ഖ​ല​യി​ൽ കൊ​ണ്ടു​വി​ടു​ന്ന തെ​രു​വ് നാ​യ്ക്ക​ൾ ജ​ന​ങ്ങ​ളെ​യും വ​ന്യ​ജീ​വി​ക​ളെയും കൂ​ട്ടംചേ​ർ​ന്ന് ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പി​ക്കു​ന്ന​തു സ​മീ​പ​കാ​ല​ങ്ങ​ളി​ൽ കൂ​ടി​വ​രി​ക​യാ​ണ്. ചെ​റു​തോ​ണി​യി​ൽ​നി​ന്ന് ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു കാ​ൽ​ന​ട​യാ​യി എ​ത്തു​ന്ന പൊ​തു​ജ​ന​ങ്ങ​ൾ​ക്കും തെ​രു​വ് നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണം നേ​രി​ടേ​ണ്ടി വ​രു​ന്നു. ഇ​വ കാ​ട്ടി​ൽ​നി​ന്നു കൂ​ട്ട​മാ​യി വ​ഴി​യി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത് ഇ​രു​ച​ക്ര യാ​ത്രി​ക​രെ​യും അ​പ​ക​ട​ത്തി​ലാ​ക്കു​ക​യാ​ണ്.
ക്വാ​ർ​ട്ടേ​ഴ്സു​ക​ളി​ലും
മ്ലാ​വ്, കേ​ഴ, കൂ​ര​മാ​ൻ, കാ​ട്ടു മു​യ​ൽ, വെ​രു​ക് തു​ട​ങ്ങി​യ വ​ന്യ​ജീ​വി​ക​ളെ​യാ​ണ് തെ​രു​വു​നാ​യ്ക്ക​ൾ കൂ​ട്ടം ചേ​ർ​ന്ന് ആ​ക്ര​മി​ച്ചു കൊ​ല്ലു​ന്ന​തും പ​രി​ക്കേ​ൽ​പ്പി​ക്കു​ന്ന​തും. കാ​ട്ടി​ൽ ആ​വ​ശ്യ​ത്തി​നു ഭ​ക്ഷ​ണം ല​ഭി​ക്കാ​ത്ത​തി​നാ​ൽ ഇ​വ കൂ​ടു​ത​ൽ അ​ക്ര​മ​കാ​രി​ക​ളാ​യി മാ​റു​ന്നു​ണ്ട്. ത​മ്മി​ൽ ക​ടി​പി​ടി​കൂ​ടു​ന്ന ഇ​വ​റ്റ​ക​ൾ ജ​ന​ങ്ങ​ളെ​യും വെ​റു​തെ വി​ടു​ന്നി​ല്ല.
ജി​ല്ലാ ആ​സ്ഥാ​ന മേ​ഖ​ല​യി​ലെ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന ക്വാ​ർ​ട്ടേ​ഴ്സു​ക​ളും കെ​ട്ടി​ട​ങ്ങ​ളും കൈ​യേ​റി​യി​രി​ക്കു​ന്ന തെ​രു​വു​നാ​യ്ക്ക​ൾ പ്ര​ദേ​ശ​ത്തു​ള്ള വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ​യും ആ​ക്ര​മി​ക്കു​ന്നു. സം​ര​ക്ഷി​ത വ​ന​മേ​ഖ​ല​യി​ൽ തെ​രു​വ് നാ​യ്ക്ക​ളെ ഉ​പേ​ക്ഷി​ക്കു​ന്ന ഏ​ർ​പ്പാ​ട് പ​ഞ്ചാ​യ​ത്തു​ക​ൾ നി​യ​ന്ത്രി​ക്ക​ണ​മെ​ന്നു വ​ന​പാ​ല​ക​രും ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.