നി​ർ​മാ​ണം ന​ട​ക്കു​ന്ന റോ​ഡി​ൽ വി​ള്ള​ൽ
Thursday, May 26, 2022 10:33 PM IST
രാ​ജാ​ക്കാ​ട്: ചെ​മ്മ​ണ്ണാ​ർ ഗ്യാ​പ് റോ​ഡി​ന്‍റെ ഭാ​ഗ​മാ​യി രാ​ജാ​ക്കാ​ട് - മു​ല്ല​ക്കാ​നം റൂ​ട്ടി​ൽ ടാ​റിം​ഗ് ന​ട​ത്തി​യ ഭാ​ഗ​ത്ത് വി​ള​ള​ൽ രൂ​പ​പ്പെ​ട്ടു. പ്ര​തി​ഷേ​ധ​വു​മാ​യി കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ രം​ഗ​ത്ത്. ക​ളി​ക്ക​ൽ​പ​ടി ഭാ​ഗ​ത്ത് റോ​ഡി​ന്‍റെ ഫി​ല്ലിം​ഗ് സൈ​ഡി​ലെ ക​ൽ​ക്കെ​ട്ടി​നോ​ടു ചേ​ർ​ന്നാ​ണ് അ​ഞ്ചു മീ​റ്റ​റോ​ളം നീ​ള​ത്തി​ൽ വി​ള്ള​ലു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

വി​ള്ള​ലു​ണ്ടാ​യ ഭാ​ഗം പാ​റ​പ്പൊ​ടി ഉ​പ​യോ​ഗി​ച്ച് അ​ട​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും അ​ടു​ത്ത മ​ഴ​യി​ൽ ബാ​ക്കി ഭാ​ഗ​ത്തു​കൂ​ടി വി​ള്ള​ലു​ണ്ടാ​യി റോ​ഡ് ന​ശി​ക്കു​മെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ ആ​രോ​പി​ച്ചു.
ആ​വ​ശ്യ​ത്തി​ന് സ്ഥ​ല​മെ​ടു​ത്ത് കോ​ണ്‍​ക്രീ​റ്റ് ഭി​ത്തി നി​ർ​മി​ക്കേ​ണ്ട​തി​നു പ​ക​രം അ​ധി​കം താ​ഴാ​തെ​യു​ള്ള ഫൗ​ണ്ടേ​ഷ​ൻ എ​ടു​ത്ത് ക​ല്ലു​കൊ​ണ്ട് കെ​ട്ടി​യാ​ണ് നി​ർ​മാ​ണം ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും റോ​ഡി​ന്‍റെ അ​ടി​വ​ശ​ത്ത് ബാ​ക്കി​യു​ള്ള ഭാ​ഗ​ത്ത് ഒ​രു ക​ൽ​ക്കെ​ട്ടു​പോ​ലും ഉ​ണ്ടാ​ക്കാ​തെ പ​ടു​ത​കൊ​ണ്ട് റോ​ഡി​ന്‍റെ വ​ശം മൂ​ടി​യി​രി​ക്കു​ക​യാ​ണെ​ന്നു​മാ​ണ് ആ​ക്ഷേ​പം. അ​വി​ടെ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യാ​ൽ സ​മീ​പ​ത്തു​ള്ള 23 കി​ണ​റു​ക​ളും ന​ശി​ക്കു​മെ​ന്നും സ്ഥ​ല​വാ​സി​ക​ൾ പ​റ​യു​ന്നു.

144 കോ​ടി രൂ​പ മു​ട​ക്കി 30 കി​ലോ​മീ​റ്റ​ർ റോ​ഡ് കേ​ര​ള റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് പ്രോ​ജ​ക്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് നി​ർ​മി​ക്കു​ന്ന​ത്. പ​ല സ്ഥ​ല​ങ്ങ​ളി​ലും എ​ട്ടു​മീ​റ്റ​ർ വീ​തി​യി​ല്ലെ​ന്നും എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി​യ കെ ​എ​സ്ടി​പി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ​യാ​ണ് അ​പാ​ക​ത​യ്ക്കു കാ​ര​ണ​മെ​ന്നു​മാ​ണ് ആ​രോ​പ​ണം. അ​ടി​യ​ന്ത​ര​മാ​യി റോ​ഡി​ന്‍റെ നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബെ​ന്നി പാ​ല​ക്കാ​ട്ട്, ആ​ർ. ബാ​ല​ൻ​പി​ള്ള, എം.​പി. ജോ​സ്, കി​ങ്ങി​ണി രാ​ജേ​ന്ദ്ര​ൻ, ലി​ജോ മു​ണ്ട​പ്ലാ​ക്ക​ൽ, പ്രി​ൻ​സ് തോ​മ​സ്, ടി.​കെ. സു​ജി​ത്, ബി​ജു കൂ​ട്ടു​പു​ഴ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.