പു​സ്ത​ക സ​മാ​ഹ​ര​ണ​വു​മാ​യി ക​രി​മ​ണ്ണൂ​ർ സ്കൂ​ൾ
Sunday, June 19, 2022 10:41 PM IST
ക​രി​മ​ണ്ണൂ​ർ: സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വാ​യ​ന വാ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് 2000 പു​സ്ത​ക​ങ്ങ​ൾ സ​മാ​ഹ​രി​ക്കും. എ​ന്‍റെ ക്ലാ​സ് ലൈ​ബ്ര​റി​ക്ക് എ​ന്‍റെ പു​സ്ത​കം എ​ന്ന പ​രി​പാ​ടി​യി​ൽ ശേ​ഖ​രി​ക്കു​ന്ന പു​സ്ത​ക​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് 40 ക്ലാ​സ് ലൈ​ബ്ര​റി​ക​ൾ ഒ​രു​ക്കു​ക​യാ​ണ് ല​ക്ഷ്യം.
വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ആ​ദ്യ​ദി​ന​മാ​യ ഇ​ന്ന് പു​സ്ത​ക ശേ​ഖ​ര​ത്തി​ലേ​ക്കാ​യി ഓ​രോ കു​ട്ടി​യും ഓ​രോ അ​ധ്യാ​പ​ക​നും കു​റ​ഞ്ഞ​ത് ഒ​രു പു​സ്ത​ക​മെ​ങ്കി​ലും സ്കൂ​ളി​ൽ എ​ത്തി​ക്കും. പു​സ്ത​ക സ​മാ​ഹ​ര​ണം മു​ൻ ഹെ​ഡ്മാ​സ്റ്റ​ർ ജോ​സ​ഫ് മു​രി​ങ്ങ​മ​റ്റം ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ പ​ത്ര​സ​മ​ർ​പ്പ​ണം, പ​ത്ര​പാ​രാ​യ​ണം, വാ​യ​ന മ​ത്സ​രം, പ്ര​ശ്നോ​ത്ത​രി, പോ​സ്റ്റ​ർ ര​ച​ന, ക​ഥ​പ​റ​ച്ചി​ൽ, ക​വി​താ​പാ​രാ​യ​ണം, പ്ര​സം​ഗ മ​ത്സ​രം, പ്ര​ഭാ​ഷ​ണം, പു​സ്ത​ക​പ്ര​ദ​ർ​ശ​നം, പു​സ്ത​ക​പ​രി​ച​യം തു​ട​ങ്ങി വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ത്തും.