ഫു​ൾ അ​ടി​ച്ച് അ​നീ​ഷാ സാ​ലു
Wednesday, June 22, 2022 1:30 AM IST
ഉ​പ്പു​ത​റ: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ കൊ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ൽ 1200ൽ 1200 ​മാ​ർ​ക്കും നേ​ടി ഉ​പ്പു​ത​റ സെ​ന്‍റ് ഫി​ലോ​മി​നാ​സ് സ്കൂ​ളി​ലെ അ​നീ​ഷാ സാ​ലു താ​ര​മാ​യി. ഉ​പ്പു​ത​റ തു​ണ്ട​ത്തി​ൽ (കാ​രു​വേ​ലി​ൽ) സാ​ലു കെ. ​ജോ​ണി​ന്‍റെ​യും ഷീ​ന​യു​ടെ​യും ഏ​ക മ​ക​ളാ​യ അ​നീ​ഷാ ഗ്രേ​സ് മാ​ർ​ക്ക് ഇ​ല്ലാ​തെ​യാ​ണ് മു​ഴു​വ​ൻ മാ​ർ​ക്കും നേ​ടി​യ​ത്.
ബാ​ങ്കിം​ഗ് മേ​ഖ​ല​യെ ഇ​ഷ്ട​പ്പെ​ടു​ന്ന അ​നീ​ഷ ബി​കോ​മി​ന് ചേ​രാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്. ഉ​പ്പു​ത​റ സെ​ന്‍റ് ഫി​ലോ​മി​നാ​സ് സ്കൂ​ളി​ന്‍റ വി​ജ​യം 93 ശ​ത​മാ​ന​മാ​ണ്. മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും 15 കു​ട്ടി​ക​ൾ എ ​പ്ല​സും ക​ര​സ്ഥ​മാ​ക്കി.

വെ​ള്ള​യാം​കു​ടി​ക്ക് 95 ശ​ത​മാ​നം

ക​ട്ട​പ്പ​ന: വെ​ള്ള​യാം​കു​ടി സെ​ന്‍റ് ജെ​റോം​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ 95 ശ​ത​മാ​നം വി​ജ​യം. ബ​യോ​ള​ജി സ​യ​ൻ​സി​ൽ എ​ട്ട് ഫു​ൾ എ ​പ്ല​സ് ഉ​ൾ​പ്പെ​ടെ മു​ഴു​വ​ൻ​പേ​രും വി​ജ​യി​ച്ചു. ഹ്യു​മാ​നി​റ്റീ​സ് ബാ​ച്ചി​ൽ ഒ​രാ​ളൊ​ഴി​കെ എ​ല്ലാ​വ​രും വി​ജ​യി​ച്ചു. കൊ​മേ​ഴ്സി​ൽ 92.72 ശ​ത​മാ​ന​വും ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സി​ൽ 89.09 ശ​ത​മാ​ന​വു​മാ​ണ് വി​ജ​യം. ആ​കെ 215 കു​ട്ടി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ സ്കൂ​ളി​ൽ 204 പേ​രും വി​ജ​യി​ച്ചു. വി​ജ​യി​ക​ളെ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​തോ​മ​സ് മ​ണി​യാ​ട്ട്, പ്രി​ൻ​സി​പ്പ​ൽ ജി​ജി ജോ​ർ​ജ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ജോ കു​ട​ക്ക​ച്ചി​റ എ​ന്നി​വ​ർ അ​നു​മോ​ദി​ച്ചു.