ഭൂ​പ്ര​ശ്നം: ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്ത് പ്ര​മേ​യം പാ​സാ​ക്കി
Thursday, June 23, 2022 10:29 PM IST
ഉ​പ്പു​ത​റ: ഹൈ​റേ​ഞ്ചി​ലെ ആ​ദ്യ കു​ടി​യേ​റ്റ ഗ്രാ​മ​മാ​യ ഉ​പ്പു​ത​റ​യി​ലെ ഭൂ​മി​പ്ര​ശ്ന​ത്തി​നു പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ അ​ടി​യ​ന്തി​ര ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്ന് ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്തു ഭ​ര​ണ​സ​മി​തി പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.
രാ​ജ​മാ​ണി​ക്യം റി​പ്പോ​ർ​ട്ടി​നെ​ത്തു​ട​ർ​ന്ന് ഉ​പ്പു​ത​റ വി​ല്ലേ​ജി​ലെ 338, 594, 595, 800, 916, 917 എ​ന്നീ സ​ർ​വേ ന​ന്പ​രു​ക​ളി​ലെ ആ​യി​ര​ത്തോ​ളം ഏ​ക്ക​ർ ഭൂ​മി​യു​ടെ ക​രം അ​ട​യ്ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള എ​ല്ലാ വ്യ​വ​ഹാ​ര​ങ്ങ​ളും ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. 2016 ഓ​ഗ​സ്റ്റ് എ​ട്ടി​നാ​ണ് ക​രം അ​ട​യ്ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ വി​ല​ക്കി ലാ​ൻ​ഡ് റ​വ​ന്യൂ സെ​ക്ര​ട്ട​റി ഉ​ത്ത​ര​വി​റ​ക്കി​യ​ത്. വ്യാ​പാ​രി​ക​ളും ക​ർ​ഷ​ക​രും ഉ​ൾ​പ്പെ​ടെ അ​റു​നൂ​റോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് ഇ​തു​മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന​ത്. ഭൂ​മി വി​ൽ​പ​ന, ബാ​ങ്ക് വാ​യ്പ തു​ട​ങ്ങി എ​ല്ലാം മു​ട​ങ്ങി​യ​തോ​ടെ ഏ​ഴു വ​ർ​ഷ​മാ​യി കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം, വി​വാ​ഹം എ​ല്ലാം അ​ന​ശ്ചി​ത​ത്വ​ത്തി​ലാ​ണ്.

1920 - 30 കാ​ല​ത്ത് കു​ടി​യേ​റി​യ ക​ർ​ഷ​ക​ർ ആ​സ്പി​ൻ വാ​ൾ ക​ന്പ​നി​യി​ൽ​നി​ന്ന് വി​ല​യ്ക്കു വാ​ങ്ങി ക​രം അ​ട​ച്ച് ക്ര​യ​വി​ക്ര​യം ചെ​യ്തു​വ​ന്നി​രു​ന്ന ഭൂ​മി​യാ​ണി​ത്. പി​ന്നീ​ട് പീ​രു​മേ​ട് ടീ ​ക​ന്പ​നി തോ​ട്ടം വാ​ങ്ങി​യെ​ങ്കി​ലും ക​ർ​ഷ​ക​ർ​ക്ക് ഒ​രു ത​ട​സ​വും ഉ​ണ്ടാ​യി​ല്ല.

ഹാ​രി​സ​ണ്‍ മ​ല​യാ​ളം ലി​മി​റ്റ​ഡി​ന്‍റെ എ​സ്റ്റേ​റ്റി​ലെ മി​ച്ച​ഭൂ​മി ഏ​റ്റെ​ടു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​യ കോ​ട​തി ഇ​ട​പെ​ട​ലാ​ണ് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ച​ത്. തോ​ട്ടം ഭൂ​മി മു​റി​ച്ചു വി​ൽ​ക്കാ​ൻ പാ​ടി​ല്ലെ​ന്ന അ​ടി​യാ​ധാ​ര​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ വ്യ​ക്ത​മാ​ക്കി രാ​ജ​മാ​ണി​ക്യം ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​തോ​ടെ​യാ​ണ് പ്ര​ശ്ന​മു​ണ്ടാ​യ​ത്.

1963ലെ ​ഭൂ​പ​രി​ഷ്ക​ര​ണ നി​യ​മം ലം​ഘി​ച്ചു​വെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് ആ​റു സ​ർ​വേ ന​ന്പ​രു​ക​ളി​ലെ ഭൂ​മി​യു​ടെ ക​രം അ​ട​യ്ക്കു​ന്ന​ത് ത​ട​ഞ്ഞ് ലാ​ൻ​ഡ് റ​വ​ന്യൂ സെ​ക്ര​ട്ട​റി ഇ​റ​ക്കി​യ ഉ​ത്ത​ര​വാ​ണ് ക​ർ​ഷ​ക​ർ​ക്ക് വി​ന​യാ​യ​ത്. കൂ​ടാ​തെ വ​ന​മേ​ഖ​ല​യി​ൽ നി​ന്നും ഒ​രു കി​ലോ​മീ​റ്റ​ർ പ​രി​ധി പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​മാ​യി പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ടു​ള്ള സു​പ്രീം കോ​ട​തി വി​ധി​യും ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്തി​ന് വി​ന​യാ​ണ്.

കോ​ട​തി വി​ധി പ്ര​കാ​രം ഒ​ന്നു മു​ത​ൽ അ​ഞ്ചു​വ​രെ​യു​ള്ള വാ​ർ​ഡു​ക​ൾ പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​മാ​യി പ​രി​ഗ​ണി​ക്ക​പ്പെ​ടും. ഉ​പ്പു​ത​റ ടൗ​ണ്‍ ഉ​ൾ​പ്പെ​ടെ പ​ഞ്ചാ​യ​ത്തി​ന്‍റെ മൂ​ന്നി​ൽ ഒ​രു ഭാ​ഗം നി​യ​ന്ത്ര​ണ​മേ​ഖ​ല​യാ​കും. ര​ണ്ടു വി​ഷ​യ​ങ്ങ​ളി​ലും സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​മേ​യ​ത്തി​ലൂടെ ആ​വ​ശ്യ​പ്പെ​ട്ടു.