’പോ​രാ​ട്ട​പ​ർ​വം’ പ്ര​കാ​ശ​നം ചെ​യ്തു
Friday, June 24, 2022 10:38 PM IST
ക​ട്ട​പ്പ​ന: ഹൈ​റേ​ഞ്ച് കു​ടി​യേ​റ്റ ച​രി​ത്രം പ്ര​തി​പ​ാദി​ക്കു​ന്ന പോ​രാ​ട്ട​പ​ർ​വം എ​ന്ന ച​രി​ത്ര പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു. ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ സ​മി​തി ര​ക്ഷാ​ധി​കാ​രി കെ.​കെ. ദേ​വ​സ്യ ര​ചി​ച്ച പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം ക​ട്ട​പ്പ​ന ഹി​ൽ​ടൗ​ണ്‍ ഹോ​ട്ട​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ നി​യ​മസ​ഭാ സ്പീ​ക്ക​ർ എം.​ബി. രാ​ജേ​ഷ് നി​ർ​വ​ഹി​ച്ചു. മു​ൻ മ​ന്ത്രി എം.​എം. മ​ണി എം​എ​ൽ​എ പു​സ്ത​ക​ത്തി​ന്‍റെ കോ​പ്പി ഏ​റ്റു​മാ​ങ്ങി. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ടി.​എം. ഹ​ർ​ഷ​ൻ പു​സ്ത​കം പ​രി​ച​യ​പ്പെ​ടു​ത്തി. മു​ൻ എം​പി ജോ​യ്സ് ജോ​ർ​ജ്, കെ.​കെ. ദേ​വ​സ്യ, ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കൊ​ച്ചു​പു​ര​യ്ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ആ​ദ്യ​കാ​ല ക​മ്യൂ​ണി​സ്റ്റ്, തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ നേ​താ​വും വണ്ടന്മേട് കാ​ർ​ഡ​മം ഗ്രോ​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു ലേ​ഖ​ക​ൻ. 1822 മു​ത​ലു​ള്ള ഹൈ​റേ​ഞ്ച് കു​ടി​യേ​റ്റ​ങ്ങ​ളും ക​ർ​ഷ​കദ്രോ​ഹ ന​ട​പ​ടി​ക​ളും ഭൂപ്ര​ശ്ന​ങ്ങ​ളും പു​സ്ത​ക​ത്തി​ൽ പ്ര​തി​പാ​ദി​ച്ചി​ട്ടു​ണ്ട്. ഡി​സി ബു​ക്സാ​ണ് പ്ര​സാ​ദ​ക​ർ.

കു​ടി​യേ​റ്റ ക​ർ​ഷ​ക​ർ പ​രി​സ്ഥി​തി വി​രു​ദ്ധ​രും കൈ​യേ​റ്റ​ക്കാ​രു​മാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ക്ക​പ്പെടു​ന്ന​തി​ന്‍റെ തി​ക്ത ഫ​ല​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ക​യാ​ണെ​ന്ന് സ്പീ​ക്ക​ർ എം.​ബി. രാ​ജേ​ഷ് പ​റ​ഞ്ഞു. മു​ൻ എം​എ​ൽ​എ കെ.​കെ. ജ​യ​ച​ന്ദ്ര​ൻ, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി സി.​വി. വ​ർ​ഗീ​സ്, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. ഹ​സ​ൻ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.