ഒ​ളി​ന്പി​ക് ദി​നാ​ഘോ​ഷം
Saturday, June 25, 2022 11:08 PM IST
തൊ​ടു​പു​ഴ: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹൈ​സ്കൂ​ളി​ൽ ഒ​ളി​ന്പി​ക് ദി​നാ​ഘോ​ഷം ന​ട​ത്തി. അ​ഞ്ചു ഭൂ​ഖ​ണ്ഡ​ങ്ങ​ളെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന നി​റ​ങ്ങ​ളി​ലു​ള്ള ബ​ലൂ​ണു​ക​ൾ കൈ​ക​ളി​ലേ​ന്തി ഒ​ളി​ന്പി​ക്സ് ചി​ഹ്ന​ത്തി​ന്‍റെ മാ​തൃ​ക​യി​ൽ കു​ട്ടി​ക​ൾ അ​ണി​നി​ര​ന്നു. ഹെ​ഡ്മാ​സ്റ്റ​ർ ബി​ജോ​യ് മാ​ത്യു ഒ​ളി​ന്പി​ക് ദി​ന സ​ന്ദേ​ശം ന​ൽ​കി. കാ​യി​കാ​ധ്യാ​പ​ക​ൻ മാ​ത്യു ജോ​സ് നേ​തൃ​ത്വം ന​ൽ​കി.‌

ക​ല്ലാ​നി​ക്ക​ൽ: സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഒ​ളി​ന്പി​ക് ദി​നം ആ​ച​രി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​കു​ര്യാ​ക്കോ​സ് കൊ​ട​ക​ല്ലി​ൽ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​സാ​ജ​ൻ മാ​ത്യു, ഹെ​ഡ്മി​സ്ട്ര​സ് വി​ൽ​സി ജോ​സ​ഫ്, റോ​ണി ജോ​സ് സാ​ബു, ടി​ങ്കി​ൾ പീ​റ്റ​ർ, നോ​വി​ൻ ജോ​ർ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.