സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം
Saturday, June 25, 2022 11:08 PM IST
തൊ​ടു​പു​ഴ: മു​ന്നാ​ക്ക സ​മു​ദാ​യ​ങ്ങ​ളി​ലെ സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്ക് തൊ​ഴി​ലി​നും വി​ദ്യാ​ഭ്യാ​സ​ത്തി​നു​മു​ള്ള സം​വ​ര​ണം ല​ഭി​ക്കു​ന്ന​തി​നു സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം. ഈ ​വി​ഭാ​ഗ​ക്കാ​ർ​ക്ക് 10 ശ​ത​മാ​നം സം​വ​ര​ണം നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​താ​ണ്.

അ​തി​നാ​ൽ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് മു​ഖേ​ന​യു​ള്ള നി​യ​മ​ന​ങ്ങ​ളി​ൽ ഈ ​ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​തി​നു 2000 മു​ത​ൽ തൊ​ടു​പു​ഴ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ഇ​തു തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം. ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​തു സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യ​വ​ർ​ക്കു മാ​ത്ര​മാ​യി​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.