ഈ​ട്ടി​മ​രം റോ​ഡി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ
Saturday, June 25, 2022 11:11 PM IST
നെ​ടു​ങ്ക​ണ്ടം: അ​പ​ക​ട ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് മു​റി​ച്ചു​മാ​റ്റി​യ ഈ​ട്ടി​മ​രം വ​നം വ​കു​പ്പ് റോ​ഡി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ. 100 അ​ടി ഉ​യ​ര​വും 305 സെ​ന്‍റീ​മീ​റ്റ​ർ വ​ണ്ണ​വു​മു​ള്ള ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന ഈ​ട്ടി​ത്ത​ടി​യാ​ണ് മാ​സ​ങ്ങ​ളാ​യി ക​വു​ന്തി - മ​ഞ്ഞ​പ്പാ​റ റോ​ഡി​ൽ കി​ട​ക്കു​ന്ന​ത്. ഇ​രു​വ​ശ​ത്തും കൊ​ടും വ​ള​വു​ക​ളാ​യ​തി​നാ​ൽ ത​ടി കി​ട​ക്കു​ന്ന ഭാ​ഗ​ത്ത് അ​പ​ക​ട സാ​ധ്യ​ത​യും ഏ​റെ​യാ​ണ്.

റോ​ഡി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ണ്ണ് നീ​ക്കം ചെ​യ്ത​തോ​ടെ അ​പ​ക​ട ഭീ​ഷ​ണി​യാ​യി നി​ന്ന ഈ​ട്ടി​മ​രം വെ​ട്ടി​മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്നി​രു​ന്നു. തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ ഉ​ണ​ങ്ങി​നി​ന്ന മ​രം വ​നം​വ​കു​പ്പ് മു​റി​ച്ചി​ടു​ക​യാ​യി​രു​ന്നു. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി സീ​ൽ ചെ​യ്ത ത​ടി റോ​ഡി​ൽ ഉ​പേ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.