കട്ടപ്പന: രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിനുനേരേ എസ്എഫ്ഐ നടത്തിയ ആക്രമണത്തിൽ വ്യാപക പ്രതിഷേധം.കോണ്ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ സംഘടിപ്പിച്ച പ്രതിഷേധയോഗം എഐസിസി അംഗം ഇ.എം. ആഗസ്തി ഉദ്ഘാടനംചെയ്തു. മണ്ഡലം കമ്മിറ്റി ഓഫീസ് പടിക്കൽനിന്നും ആരംഭിച്ച പ്രകടനം ഗാന്ധി സ്ക്വയറിൽ സമാപിച്ചു. നേതാക്കൾ റോഡ് ഉപരോധവും നടത്തി. ഡിസിസി വൈസ് പ്രസിഡന്റ് ജോയി വെട്ടിക്കുഴി, മണ്ഡലം പ്രസിഡന്റ് തോമസ് മൈക്കിൾ, സിബി പാറപ്പായി തുടങ്ങിയവർ പ്രസംഗിച്ചു. സിജു ചക്കുംമൂട്ടിൽ, മാത്യു കൊല്ലിത്തടം, കെ.എസ്. സജീവ്, എ.എം. സന്തോഷ് തുടങ്ങിയവർ നേതൃത്വം നൽകി.
കാഞ്ചിയാർ: കോണ്ഗ്രസ് കാഞ്ചിയാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളിക്കവലയിൽ പ്രതിഷേധ പ്രകടനം നടത്തി. ഫോറസ്റ്റ് ഓഫീസിനു മുന്പിൽനിന്നും ആരംഭിച്ച പ്രകടനം ടൗണ് ചുറ്റി കോണ്ഗ്രസ് ഓഫീസിന് മുന്പിൽ സമാപിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് ജോർജ് ജോസഫ് പടവൻ സമരം ഉദ്ഘാടനം ചെയ്തു. ജോമോൻ തെക്കേൽ, ജോയി ഈഴക്കുന്നേൽ, സിബി മാളവൻ തുടങ്ങിയവർ നേതൃത്വം നൽകി.
ചെറുതോണി: കോണ്ഗ്രസ് വാഴത്തോപ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിന്പനിൽ പോസ്റ്റ് ഓഫീസ് മാർച്ചും പ്രതിഷേധ ധർണയും നടന്നു. ഡിസിസി ജനറൽ സെക്രട്ടറി എം.ഡി. അർജുനൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആൻസി തോമസ് അധ്യക്ഷത വഹിച്ചു.
ആഗസ്തി അഴകത്ത്, അഡ്വ. കെ.ബി. സെൽവം, പി.ഡി. ജോസഫ്, റോയി ജേസഫ്, ജോയി വർഗീസ്, ശശികല രാജു, ആലീസ് ജോസ്, മാർട്ടിൻ വള്ളാടി, ടിന്റു സുഭാഷ്, മുജീബ് റഹ്മാൻ, പി.ടി. ജയകുമാർ, രമേശ് പൊന്നാട്ട്, ടെജോ കാക്കനാട്ട്, സിബി തകരപിള്ളിൽ, കുര്യൻ കളപ്പുര തുടങ്ങിയവർ പ്രസംഗിച്ചു.