തൊ​ടു​പു​ഴ ന​ഗ​ര​സ​ഭാ പാ​ർ​ക്കി​ൽ ഇങ്ങനെ മതിയോ‍?
Sunday, June 26, 2022 10:50 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് വ്യാ​പ​ന​ത്തി​നും ന​വീ​ക​ര​ണ​ത്തി​നും ശേ​ഷം തു​റ​ന്ന ന​ഗ​ര​സ​ഭാ പാ​ർ​ക്കി​ൽ വ​ൻ തി​ര​ക്ക്. അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ കു​ട്ടി​ക​ളെ​യു​മാ​യി ഒ​ട്ടേ​റെ കു​ടും​ബ​ങ്ങ​ളാ​ണ് പാ​ർ​ക്ക് സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തു​ന്ന​ത്. എ​ന്നാ​ൽ, നൂ​റു​ക​ണ​ക്കി​ന് കു​ട്ടി​ക​ൾ എ​ത്തു​ന്ന പാ​ർ​ക്കി​ൽ ഇ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ തോ​തി​ൽ ക​ളി​യു​പ​ക​ര​ണ​ങ്ങ​ൾ ഇ​ല്ലെ​ന്ന് ര​ക്ഷി​താ​ക്ക​ൾ പ​രാ​തി​പ്പെ​ടു​ന്നു. കു​ട്ടി​ക​ൾ​ക്ക് ക​ളി​യു​പ​ക​ര​ണ​ങ്ങ​ൾ ല​ഭി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തി​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണെ​ന്നാ​ണ് ഇ​വ​രു​ടെ പ​രാ​തി. ഇ​തി​നി​ടെ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ പാ​ർ​ക്കി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​പ്പാ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് പ​ല പ​ദ്ധ​തി​ക​ളും ഇ​നി​യും പൂ​ർ​ത്തി​യാ​കാ​നു​ണ്ട്. പാ​ർ​ക്കി​ൽ ഇ​പ്പോ​ൾ മു​തി​ർ​ന്ന​വ​ർ​ക്ക് പ​ത്തു രൂ​പ പ്ര​വേ​ശ​ന ഫീ​സും ഈ​ടാ​ക്കു​ന്നു​ണ്ട്.

തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക് ഉ​ല്ല​സി​ക്കാ​നു​ള്ള ഏ​ക ഉ​പാ​ധി​യാ​യ ന​ഗ​ര​സ​ഭ പാ​ർ​ക്ക് ക​ഴി​ഞ്ഞ 15നാ​ണ് വീ​ണ്ടും തു​റ​ന്ന​ത്. ക​ളി​യു​പ​ക​ര​ണ​ങ്ങ​ളും ഇ​രി​പ്പി​ട​ങ്ങ​ളും ത​ക​ർ​ന്ന് ശോ​ച​നീ​യ​മാ​യ അ​വ​സ്ഥ​യി​ലാ​യി​രു​ന്ന പാ​ർ​ക്ക് പു​തി​യ ക​ളി​യു​പ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ച്ചും കു​ള​ങ്ങ​ളും ന​ട​പ്പാ​ത​ക​ളും ഇ​രി​പ്പി​ട​ങ്ങ​ളും അ​ടി​മു​ടി മാ​റ്റി​യാ​ണ് ന​വീ​ക​രി​ച്ച​ത്. നേ​ര​ത്തെ ബോ​ട്ടിം​ഗി​ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന കു​ളം ഇ​പ്പോ​ൾ അ​ല​ങ്കാ​ര​മ​ത്സ്യ​ക്കു​ള​മാ​ക്കി മാ​റ്റി​യി​ട്ടു​ണ്ട്.

എ​ന്നാ​ൽ, കു​ട്ടി​ക​ൾ​ക്ക് ക​ളി​ക്കാ​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ കു​റ​വ് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു. പാ​ർ​ക്കി​ൽ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന ട്രാ​ക്കി​ൽ ഓ​ടി​ക്കാ​ൻ മൂ​ന്നു സൈ​ക്കി​ളു​ക​ൾ മാ​ത്ര​മാ​ണു​ള്ള​ത്. ഇ​തി​ൽ ഒ​രെ​ണ്ണം ക​ഴി​ഞ്ഞ ദി​വ​സം ത​ക​രാ​റി​ലാ​യി. കു​ട്ടി​ക​ൾ​ക്കാ​യി ആ​കെ ര​ണ്ട് ഉൗ​ഞ്ഞാ​ൽ മാ​ത്ര​മാ​ണു​ള്ള​ത്. അ​ഞ്ച് സ്ലൈ​ഡ​റു​ക​ളു​ണ്ടെ​ങ്കി​ലും ഇ​തി​ൽ എ​പ്പോ​ഴും കു​ട്ടി​ക​ളു​ടെ തി​ര​ക്കാ​ണ്. കൂ​ട്ടി​ക​ൾ കൂ​ട്ട​ത്തോ​ടെ ഇ​തി​നു മു​ക​ളി​ൽ ക​യ​റു​ന്ന​ത് അ​പ​ക​ട സാ​ധ്യ​ത​യ്ക്കി​ട​യാ​ക്കു​ന്നു​ണ്ട്. പ​ല ഉ​പ​ക​ര​ണ​ങ്ങ​ളി​ലും ക​യ​റ​ണ​മെ​ങ്കി​ൽ ഏ​റെ നേ​രം കാ​ത്തി​രി​ക്ക​ണം. കു​ട്ടി​ക​ൾ​ക്ക് ടോ​യ്സ് കാ​ർ റൈ​ഡിം​ഗി​നു സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്തു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും ഇ​തും സ​ജ്ജ​മാ​ക്കി​യി​ട്ടി​ല്ല.

പ്ര​കൃ​തി​യോ​ടി​ണ​ങ്ങി​യ പാ​ർ​ക്കാ​യി​രി​ക്കും ഒ​രു​ക്കു​ക​യെ​ന്നാ​യി​രു​ന്നു മ​റ്റൊ​രു വാ​ഗ്ദാ​നം. പാ​ർ​ക്കി​ലെ മ​ര​ങ്ങ​ളി​ൽ ഏ​റു മാ​ട​ങ്ങ​ളും ഇ​തി​ലേ​ക്ക് ക​യ​റാ​ൻ സു​ര​ക്ഷി​ത​മാ​യ പ​ട​വു​ക​ളും നി​ർ​മി​ക്കും. പ്ര​കൃ​തി​യോ​ടി​ണ​ങ്ങി​യ ത​ര​ത്തി​ലു​ള്ള നി​ർ​മാ​ണ മാ​തൃ​ക​യാ​കും ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​മെ​ന്നാ​യി​രു​ന്നു പ​റ​ഞ്ഞി​രു​ന്ന​ത്. വാ​ട്ട​ർ തീം ​പാ​ർ​ക്കു​ക​ളി​ലെ പോ​ലെ സ്ലൈ​ഡ് ചെ​യ്ത് വെ​ള്ള​ത്തി​ൽ പ​തി​ക്കാ​വു​ന്ന രീ​തി​യി​ൽ വാ​ട്ട​ർ സ്ലൈ​ഡിം​ഗ് സം​വി​ധാ​ന​വും പു​തി​യ പാ​ർ​ക്കി​ൽ സ്ഥാ​പി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ടെ​ങ്കി​ലും അ​തും ന​ട​പ്പാ​യി​ല്ല.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ഓ​പ്പ​ണ്‍ എ​യ​ർ സ്റ്റേ​ജും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. പാ​ർ​ക്കി​ലെ ഐ​സ്ക്രീം പാ​ർ​ല​ർ അ​ടു​ത്ത ദി​വ​സം ലേ​ലം ചെ​യ്തു ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. പാ​ർ​ക്കി​ൽ തി​ര​ക്ക് വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കാ​യി കൂ​ടു​ത​ൽ ക​ളി​യു​പ​ക​ര​ണ​ങ്ങ​ൾ ഉ​ട​ൻ ത​ന്നെ സ്ഥാ​പി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് പ​റ​ഞ്ഞു. ഇ​തി​നാ​യി സ്പോ​ണ്‍​സ​ർ​മാ​രെ ക​ണ്ടെ​ത്തു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.