റ​ബ​ർ​പാ​ൽ ഇ​റ​ക്കു​മ​തിച്ചു​ങ്കം നി​ർ​ത്ത​രു​ത്: കേ​ര​ള കോ​ണ്‍-​എം
Sunday, June 26, 2022 10:50 PM IST
തൊ​ടു​പു​ഴ: റ​ബ​ർ ലാ​റ്റ​ക്സി​ന്‍റെ ഇ​റ​ക്കു​മ​തി ചു​ങ്കം എ​ടു​ത്തു​ക​ള​യാ​നു​ള്ള നീ​ക്കം റ​ബ​ർ ക​ർ​ഷ​ക​രെ ത​ക​ർ​ക്കു​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യം​ഗം അ​ഗ​സ്റ്റി​ൻ വ​ട്ട​ക്കു​ന്നേ​ൽ പ​റ​ഞ്ഞു.
ലാ​റ്റ​ക്സി​ന്‍റെ ഇ​റ​ക്കു​മ​തി ചു​ങ്കം ഇ​പ്പോ​ൾ 70 ശ​ത​മാ​ന​മാ​ണ്. സം​സ്ഥാ​ന​ത്തെ റ​ബ​ർ ഉ​ത്പാ​ദ​നം എ​ട്ടു​ല​ക്ഷം ട​ണ്ണി​ൽ​നി​ന്നു 5.6 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. ര​ണ്ടു​ല​ക്ഷം ട​ണ്‍ ലാ​റ്റ്ക്സാ​ണ് ഇ​വി​ടെ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. 20,000 ട​ണ്‍ ലാ​റ്റ​ക്സ് ഇ​റ​ക്കു​മ​തി​ക്കാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ നീ​ക്കം ന​ട​ത്തു​ന്ന​ത്.
കേ​ര​ള​ത്തി​ൽനി​ന്നു​ള്ള എം​പി​മാ​ർ കേ​ന്ദ്ര വ്യ​വ​സാ​യ മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ചെ​യ്ത് ചു​ങ്കം കു​റ​യ്ക്കാ​നു​ള്ള നീക്കത്തിനെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.