ആ​ടു​മാ​ടു​ക​ളു​ടെ സ്വൈ​ര​വി​ഹാ​രം വ്യാ​പാ​രി​ക​ൾ​ക്കു ത​ല​വേ​ദ​ന
Sunday, June 26, 2022 10:50 PM IST
തൊ​ടു​പു​ഴ:​ന​ഗ​ര​മ​ധ്യ​ത്തി​ലൂ​ടെ അ​ല​ഞ്ഞു​തി​രി​യു​ന്ന ആ​ടു​മാ​ടു​ക​ൾ വ്യാ​പാ​രി​ക​ളെ വ​ല​യ്ക്കു​ന്നു. വീ​ടു​ക​ളി​ൽ വ​ള​ർ​ത്തു​ന്ന ആ​ടു​മാ​ടു​ക​ളെ അ​ഴി​ച്ചു​വി​ടു​ന്ന​താ​ണ് പ്ര​ശ്ന​ത്തി​നു കാ​ര​ണം.​ടൗ​ണി​ലെ​ത്തു​ന്ന ആ​ടു​മാ​ടു​ക​ൾ ക​ട​ക​ളി​ൽ വി​ൽ​പ്പ​ന​യ്ക്ക് സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന പ​ച്ച​ക്ക​റി​യു​ൾ​പ്പെ​ടെ അ​ക​ത്താ​ക്കു​ക​യാ​ണ്. ഇ​തി​നു പു​റമേ വ്യാ​പാ​രസ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ല​ട​ക്കം വി​സ​ർ​ജി​ക്കു​ന്ന​തും വ്യാ​പാ​രി​ക​ൾ​ക്ക് ദു​രി​ത​മാ​കു​ന്നു.
ഏ​താ​നും നാ​ളു​ക​ളാ​യി മൂ​പ്പി​ൽ​ക​ട​വി​നു പാ​ല​ത്തി​നു സ​മീ​പം കാ​ഞ്ഞി​ര​മ​റ്റം ജം​ഗ്ഷ​നി​ലാ​ണ് ആ​ടു​മാ​ടു​ക​ളു​ടെ ശ​ല്യം സ​മീ​പ​നാ​ളി​ൽ വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.​ദി​വ​സ​വും രാ​വി​ലെ ടൗ​ണി​ലെ​ത്തു​ന്ന ഇ​വ വൈ​കു​ന്നേ​ര​മാ​കു​ന്ന​തോ​ടെ തി​രി​കെ പോ​കും. ന​ഗ​ര​ത്തി​ലൂ​ടെ ചു​റ്റി​തി​രി​യു​ന്ന ആ​ടു​മാ​ടു​ക​ൾ ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​ണ്. പ​ല​പ്പോ​ഴും ഇ​വ റോ​ഡി​നു കു​റു​കെ ക​ട​ക്കു​ന്ന​തു അ​പ​ക​ട​ത്തി​നും കാ​ര​ണ​മാ​കു​ന്നു​ണ്ട്. ന​ഗ​ര​സ​ഭ ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു വ്യാ​പാ​രി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.