വൈദ്യുതി അപകടം: ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തും
Sunday, June 26, 2022 11:02 PM IST
മൂ​ല​മ​റ്റം: ജി​ല്ലാ ഇ​ലക്‌ട്രിക്ക​ൽ ഇ​ൻ​സ്പെ​ക്‌ട​റേ​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സു​ര​ക്ഷാ​വാ​രം ആ​ച​രി​ക്കും. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ജൂ​ലൈ ര​ണ്ടു വ​രെ ജി​ല്ല​യി​ലു​ട​നീ​ളം വാ​ഹ​ന അ​നൗ​ണ്‍​സ്മെ​ന്‍റും ല​ഘു ലേ​ഖ വി​ത​ര​ണ​വും ന​ട​ത്തും. 29നു ​രാ​വി​ലെ 10ന് ​മൂ​ല​മ​റ്റം ജി​ല്ലാ ഓ​ഫീ​സ് പ​രി​സ​ര​ത്ത് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും. ജി​ല്ലാ ഇ​ല​ക്ട്രി​ക്ക​ൽ ഇ​ൻ​സ്പെ​ക്ട​ർ ആ​ർ. രാ​ജേ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​വി​നോ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
വൈ​ദ്യു​തി അ​പ​ക​ടം മൂ​ല​മു​ള്ള മ​ര​ണ​ങ്ങ​ൾ കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ലക്‌ട്രിക്ക​ൽ ഇ​ൻ​സ്പെ​ക്ട​റേ​റ്റ് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ആ​രം​ഭി​ക്കു​ന്ന​ത്. ച​ക്ക​യി​ടാ​നും മാ​ങ്ങ പ​റി​ക്കാ​നും ഇ​രു​ന്പ് ഗോ​വ​ണി​ക​ളും, തോ​ട്ടി​ക​ളും ഉ​പ​യോ​ഗി​ക്കു​ന്ന​തും അ​ശ്ര​ദ്ധ​യു​മാ​ണ് പ​ല അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണം.
ഇ​നിമു​ത​ൽ ഇ​ലക്‌ട്രിക്ക​ൽ ഇ​ൻ​സ്പെ​ക്ട​റേ​റ്റി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഡീ​സ​ൽ ജ​ന​റേ​റ്റ​ർ സ്ഥാ​പി​ക്കാ​നോ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ പ്ര​വ​ർ​ത്തി​പ്പി​ക്കാ​നോ പാ​ടി​ല്ല. അ​നു​വാ​ദം വാ​ങ്ങാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡീ​സ​ൽ ജ​ന​റേ​റ്റ​ർ കാ​ര​ണം ലൈ​നി​ൽ പ​ണി​യു​ന്ന​വ​ർ​ക്ക് പ​ല​ത​ര​ത്തി​ലു​ള്ള അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നു. ഇ​ത് പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ളു​ടെ വൈ​ദ്യു​തി വി​ച്ഛേ​ദി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.