മാ​ങ്ങാ​ത്തൊ​ട്ടി റോ​ഡി​ൽ യാ​ത്ര ദു​രി​ത​മാ​യി
Sunday, June 26, 2022 11:02 PM IST
രാ​ജ​കു​മാ​രി: രാ​ജ​കു​മാ​രി മാ​ങ്ങാ​ത്തൊ​ട്ടി റോ​ഡി​ലെ അ​റ​യ്ക്ക ക​വ​ല ഭാ​ഗ​ത്ത് റോ​ഡ് ടാ​റി​ങ്ങ് പൊ​ളി​ഞ്ഞ് ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​താ​യി. വീ​തി കു​റ​വും കു​ത്തി​റ​ക്ക​വു​മു​ള്ള റോ​ഡി​ലെ ഒ​രു കി​ലോ​മീ​റ്റ​റോ​ളം ദൂ​രം ടാ​റിം​ഗ് പൊ​ളി​ഞ്ഞ് ഗ​താ​ഗ​ത യോ​ഗ്യ മ​ല്ലാ​താ​യി. റോ​ഡി​ൽ വ​ൻ ഗ​ർ​ത്ത​ങ്ങ​ൾ രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.
വി​നോ​ദ സ​ഞ്ചാ​രി​ക​ളും സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളു​മ​ട​ക്കം നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്ന വ​ഴി​യാ​ണി​ത്. മ​ഴ​ക്കാ​ല​മാ​യ​തി​നാ​ൽ റോ​ഡി​ൽ വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ന്ന​ത് വ​ലി​യ അ​പ​ക​ട​ത്തി​നി​ട​യാ​ക്കു​ന്നു. വ​ലി​യ കു​ഴി​ക​ളി​ൽ വെ​ള്ളം കെ​ട്ടി നി​ക്കു​ന്ന​തി​നാ​ൽ ആ​ഴ​മ​റി​യാ​തെ ഈ ​കു​ഴി​ക​ളി​ൽ വീ​ഴു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​തും പ​തി​വാ​ണ്.

ഓ​ട നി​ർ​മാ​ണം ന​ട​ക്കാ​ത്ത​തി​നാ​ലാ​ണ് മ​ഴ​വെ​ള്ളം റോ​ഡി​ലൂ​ടെ ഒ​ഴു​കി ടാ​റി​ങ്ങ് പൊ​ളി​ഞ്ഞ് ഗ​ർ​ത്ത​ങ്ങ​ൾ രൂ​പ​പ്പെ​ടു​ന്ന​ത്. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ഇ​തു​വ​ഴി വ​ന്നാ​ൽ സൈ​ഡ് കൊ​ടു​ക്കാ​ൻ പ​റ്റാ​ത്ത വി​ധം ഇ​ടു​ങ്ങി​യ റോ​ഡാ​യ​തി​നാ​ൽ ഗ​താ​ഗ​ത ത​ട​സ​വും പ​തി​വാ​ണ്.