ടോം ​ജോ​സ​ഫി​ന്‍റെ കി​ടി​ല​ൻ സ്മാ​ഷു​കാ​ര​ൻ ഇ​വി​ടെ​യു​ണ്ട്...
Monday, June 27, 2022 10:30 PM IST
തൊ​ടു​പു​ഴ: വോ​ളി​ബോ​ൾ മു​ൻ ഇ​ന്ത്യ​ൻ താ​ര​വും അ​ർ​ജു​ന അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ടോം ​ജോ​സ​ഫി​ന്‍റെ മ​ന​സി​ൽ വോ​ളി​ബോ​ൾ താ​ര​മാ​ക​ണ​മെ​ന്ന സ്വ​പ്നം മൊ​ട്ടി​ടാ​ൻ ഇ​ട​യാ​ക്കി​യ​ത് റോ​യി അ​ച്ചാ​യ​ൻ എ​ന്ന കി​ടി​ല​ൻ സ്മാ​ഷു​കാ​ര​ൻ. ഇ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ച് ടോം ​ജോ​സ​ഫ് ക​ഴി​ഞ്ഞ ദി​വ​സം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച പോ​സ്റ്റ് ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. മു​ൻ എം​ജി യൂ​ണി​വേ​ഴ്സി​റ്റി താ​ര​വും തൊ​ടു​പു​ഴ കു​ണി​ഞ്ഞി സ്വ​ദേ​ശി​യു​മാ​യ റോ​യി വാ​ലു​മ്മേ​ൽ ക​ളി​ക്ക​ള​ത്തോ​ട് വി​ട​പ​റ​ഞ്ഞി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. എ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ സി​ര​ക​ളി​ൽ ഇ​പ്പോ​ഴും തു​ടി​ക്കു​ന്ന​ത് വോ​ളി​ബോ​ൾ ത​ന്നെ.

​ആ ആ​വേ​ശ​മാ​ണ് വോ​ളി​ബോ​ൾ എ​ന്നു​കേ​ട്ടാ​ൽ കേ​ര​ള​ത്തി​ന്‍റെ ഏ​തു മു​ക്കി​ലും മൂ​ല​യി​ലും ഓ​ടി​യെ​ത്താ​ൻ ഇ​ദ്ദേ​ഹ​ത്തെ പ്രേ​രി​പ്പി​ക്കു​ന്ന​ത്. ഏ​റെ ആ​രാ​ധ​ക​രു​ള്ള പ്ര​ഗ​ൽ​ഭ ക​ളി​ക്കാ​ര​നാ​യി​രു​ന്ന ടോം ​ജോ​സ​ഫി​നെപ്പോലെ​യു​ള്ള മി​ക​ച്ച താ​രം ത​ന്നെ​ക്കു​റി​ച്ച് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച കാ​ര്യ​ങ്ങ​ൾ അ​ദ്ഭു​ത​പ്പെ​ടു​ത്തി​യെ​ന്നാ​ണ് ഇ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. ഇ​ന്ന​ത്തെ​ക്കാ​ൾ മ​ല​ബാ​ർ പ്ര​ദേ​ശ​ങ്ങ​ളി​ൽ വോ​ളി​ബോ​ളി​നും ഫു​ട്ബോ​ളി​നും ഏ​റെ ആ​രാ​ധ​ക​രു​ള്ള കാ​ലം. യൂ​ണി​വേ​ഴ്സി​റ്റി താ​ര​മാ​യി​രു​ന്നെ​ങ്കി​ലും അ​വി​ടു​ത്തെ നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലെ ക്ല​ബ്ബുക​ളി​ൽ ക​ളി​ക്കു​ന്ന പ​തി​വു​ണ്ടാ​യി​രു​ന്നു. ഒ​രി​ക്ക​ൽ ടോം ​ജോ​സ​ഫി​ന്‍റെ നാ​ടാ​യ പൂ​തം​പാ​റ​യി​ൽ ന​ട​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി.

കൈ​യും മെ​യും മ​റ​ന്ന് ക​ളി​ക്ക​ള​ത്തി​ൽ നി​ൽ​ക്ക​വെ കാ​ണി​ക​ളി​ൽ ഏ​റെ ഉ​യ​ര​മു​ള്ള ഒ​രു കു​ട്ടി​യെ ശ്ര​ദ്ധി​ക്കാ​നി​ട​യാ​യി. ന​ല്ല ത​ല​പ്പൊ​ക്ക​മു​ള്ള ആ 14 ​കാ​ര​ൻ ക​ളി​ക്കാ​ര​നാ​യാ​ൽ എ​തി​ർ ടീം ​ഏ​റെ വി​യ​ർ​ക്കേ​ണ്ടി​വ​രു​മെ​ന്നു സ​ഹ​ക​ളി​ക്കാ​ര​നോ​ട് ത​മാ​ശ​യാ​യി പ​റ​ഞ്ഞ​കാ​ര്യം പി​ന്നീ​ട് യാ​ഥാ​ർ​ത്ഥ്യ​മാ​കു​മെ​ന്ന് സ്വ​പ്ന​ത്തി​ൽ​പോ​ലും ക​രു​തി​യി​രു​ന്നി​ല്ല.

അ​തേ സ​മ​യം മ​ൽ​സ​ര​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ റോ​യി ഫ​സ്റ്റ്‌ലൈനി​ൽ മി​ന്നും സ്മാ​ഷു​ക​ൾ പാ​യി​ച്ച​പ്പോ​ൾ കാ​ണി​ക​ൾ അ​ച്ചാ​യാ എ​ന്ന് ആ​ർ​ത്തു​വി​ളി​ക്കു​ന്ന​തു കേ​ട്ട​പ്പോ​ൾ ഈ ​കൗ​മാ​ര​ക്കാ​ര​ന്‍റെ മ​ന​സി​ലും വോ​ളി​ബോ​ൾ ക​ളി​ക്കാ​ര​നാ​ക​ണ​മെ​ന്ന ആ​ഗ്ര​ഹം അ​റി​യാ​തെ മു​ള​പൊ​ട്ടി. മ​ൽ​സ​ര ശേ​ഷം ഇ​രു​വ​രും പ​രി​ച​യ​പ്പെ​ട്ട ശേ​ഷ​മാ​ണ് അ​വി​ടെ നി​ന്നു മ​ട​ങ്ങി​യ​ത്. പി​ന്നീ​ട് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ മൂ​ലം ക​ളി​ക്ക​ള​ത്തി​ൽ നി​ന്നു വി​ട്ടു​നി​ന്നെ​ങ്കി​ലും റോ​യി അ​ച്ചാ​യ​ന് വോ​ളി​ബോ​ൾ എ​ന്നും ഒ​രു ഹ​ര​മാ​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ക​ളി കാ​ണാ​നെ​ത്തി​യ​പ്പോ​ഴാ​ണ് യാ​ദൃ​ച്ഛിക​മാ​യി ടോ​മി​നെ വീ​ണ്ടും ക​ണ്ടു​മു​ട്ടു​ന്ന​ത്. മ​ൽ​സ​രം കാ​ണാ​നാ​യി പാ​സെ​ടു​ക്കാ​ൻ ക്യൂ ​നി​ന്ന ത​ന്നെ വി​ളി​ച്ച് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ​ത് ഇ​വ​ർ ത​മ്മി​ലു​ള്ള ആ​ത്മ​ബ​ന്ധ​ത്തെ ഉൗ​ട്ടി​യു​റ​പ്പി​ച്ചു. പി​ന്നീ​ട് മ​ൽ​സ​ര​ത്തി​നെ​ത്തി​യ പ​ല​യി​ട​ങ്ങ​ളി​ലും ആ ​സൗ​ഹൃ​ദം വീ​ണ്ടും പു​തു​ക്കി. ഏ​റ്റ​വും ഒ​ടു​വി​ൽ ക​ഴി​ഞ്ഞ ദി​വ​സം തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന സം​സ്ഥാ​ന യൂ​ത്ത് വോ​ളി​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് കാ​ണാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ടോ​മി​നെ വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം വീ​ണ്ടും ക​ണ്ടു​മു​ട്ടു​ന്ന​ത്. അ​ന്ന് ഒ​രു​മി​ച്ചു നി​ന്നു സെ​ൽ​ഫി​യെ​ടു​ത്ത​പ്പോ​ൾ ഒ​ട്ടും പ്ര​തീ​ക്ഷി​ച്ചി​ല്ല ത​ന്നെ​ക്കു​റി​ച്ച് ഇ​ങ്ങ​നെ ഫേ​സ്ബു​ക്കി​ൽ കു​റി​ക്കു​മെ​ന്നും ആ ​ഫോ​ട്ടോ പോ​സ്റ്റ്ചെ​യ്യു​മെ​ന്നും.
കു​റി​പ്പ് വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി​പ്പേ​രാ​ണ് ടോം ​ജോ​സ​ഫി​ന്‍റെ ഇ​ഷ്ട​ക​ളി​ക്കാ​ര​നാ​യ റോ​യി അ​ച്ചാ​യ​നെ കു​റി​ച്ച് അ​ന്വേ​ഷ​ണ​വു​മാ​യി എ​ത്തു​ന്നത്. പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തി​നു പു​റ​മെ മ​ണ്ണി​ൽ പൊ​ന്നു​വി​ള​യി​ക്കാ​നു​ള്ള ക​ഠി​നാ​ധ്വാ​ന​ത്തി​ലാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ മി​ക​ച്ച ക​ർ​ഷ​ക അ​വാ​ർ​ഡ്ജേ​താ​വ് കൂ​ടി​യാ​യ റോ​യി അ​ച്ചാ​യ​നെ​ന്ന​ത് മ​റ്റൊ​രു കാ​ണാ​പ്പു​റം.