ധീ​ര​ജ് വ​ധം: കോ​ണ്‍​ഗ്ര​സി​ന് പ​ങ്കി​ല്ല-​എ​സ്.​അ​ശോ​ക​ൻ
Monday, June 27, 2022 10:30 PM IST
തൊ​ടു​പു​ഴ: ഇ​ടു​ക്കി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ത്ഥി ധീ​ര​ജ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ കോ​ണ്‍​ഗ്ര​സി​ന് ബ​ന്ധ​വു​മി​ല്ലെ​ന്ന് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​അ​ശോ​ക​ൻ.
കേ​സി​ൽ പ്ര​തി ചേ​ർ​ക്ക​പ്പെ​ട്ട യൂ​ത്ത് കോ​ണ്‍​ഗ്ര​സ്, കെഎസ്്‌യു പ്ര​വ​ർ​ത്ത​ക​ർ നി​ര​പ​രാ​ധി​ക​ളാ​ണ്. അ​വ​ർ​ക്കെ​തി​രെ​യു​ള്ള എ​ല്ലാ കു​റ്റ​ങ്ങ​ളും കെ​ട്ടി​ച്ച​മ​ച്ച​താ​ണ്. ധീ​ര​ജി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ക​ത്തി ഇ​തു​വ​രെ ക​ണ്ടുകി​ട്ടി​യി​ട്ടി​ല്ല. കേ​സി​ൽ പ്ര​തി​ക​ളാ​ക്ക​പ്പെ​ട്ട​വ​രു​ടെ ക​യ്യി​ൽ നി​ന്നും ക​ത്തി ക​ണ്ടെ​ടു​ത്തി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ അ​വ​രു​ടെ നി​ര​പ​രാ​ധി​ത്വം വ്യ​ക്ത​മാ​ണ്. കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കു​മെ​തി​രെ കൊ​ല​വി​ളി മു​ഴ​ക്കു​ന്ന സി​പി​എം, ഡി​വൈ​എ​ഫ്ഐ, എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ കേ​ര​ള​ത്തെ ക​ലാ​പ​ഭൂ​മി​യാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണെ​ന്ന് അ​ശോ​ക​ൻ ആ​രോ​പി​ച്ചു.