മ​നു​വി​ന്‍റെ അ​ഗ്രോ​കാ​ർ​ട്ട് കാ​ഴ്ച​യി​ൽ കു​ഞ്ഞ​നെ​ങ്കി​ലും കാ​ര്യ​ത്തി​ൽ കേ​മ​ൻ
Monday, June 27, 2022 10:30 PM IST
നെ​ടു​ങ്ക​ണ്ടം: കാ​ഴ്ച​യ്ക്കു ചെ​റി​യൊ​രു ഉ​ന്തു​വ​ണ്ടി​യാ​ണെ​ങ്കി​ലും കൊ​ച്ച​റ സ്വ​ദേ​ശി കാ​യ​ലി​ൽ മ​നു ജോ​സ​ഫ് വി​ക​സി​പ്പി​ച്ച ചെ​റു​വാ​ഹ​നം ക​ർ​ഷ​ക​ർ​ക്ക് ഒ​രു കൈ​ത്താ​ങ്ങാ​ണ്. കു​ന്നി​ൻ മു​ക​ളി​ലും കു​ത്ത​നെ ചെ​രി​ഞ്ഞ കൃ​ഷി​യി​ട​ങ്ങ​ളി​ലു​മൊ​ക്കെ അ​നാ​യാ​സം ക​ട​ന്നു​ചെ​ല്ലു​ന്ന​താ​ണ് മ​നു വി​ക​സി​പ്പി​ച്ച എ​ഡ്വി​ൻ അ​ഗ്രോ കാ​ർ​ട്ട്.

ചാ​ണ​ക​വും മ​റ്റു വ​ള​ങ്ങ​ളു​മൊ​ക്കെ കൃ​ഷി​യി​ട​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന​തി​നു​ള്ള അ​ധ്വാ​ന​ഭാ​രം ഇ​ല്ലാ​താ​ക്കു​ന്ന​തി​നൊ​പ്പം കൂ​ലി​ച്ചെ​ല​വും കു​റ​യ്ക്കും. ഓ​ട്ടോ മൊ​ബൈ​ൽ എ​ൻ​ജി​നി​യ​റിം​ഗി​ന് ശേ​ഷം വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്തി​രു​ന്ന മ​നു കോ​വി​ഡ് കാ​ല​ത്ത് തി​രി​കെ നാ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് കൃ​ഷി​യി​ട​ത്തി​ലേ​ക്കു​ള്ള ഈ ​ചു​മ​ട്ടു​കാ​ര​നെ വി​ക​സി​പ്പി​ച്ച​ത്. ആ​റ് മാ​സ​ത്തെ വി​വി​ധ പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് വാ​ഹ​ന​ത്തി​ന് പൂ​ർ​ണ​രൂ​പം കൈ​വ​ന്ന​ത്.

ഏ​ഴ് എ​ച്ച്പി​യു​ടെ മോ​ട്ടോ​ർ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ 150 കി​ലോ വ​രെ ഭാ​രം ഏ​തു വ​ലി​യ ക​യ​റ്റ​ത്തി​ലും അ​നാ​യാ​സം കൊ​ണ്ടു​പോ​കാ​ൻ ഈ ​വാ​ഹ​ന​ത്തി​ന് ക​ഴി​യു​മെ​ന്ന് മ​നു അ​വ​കാ​ശ​പ്പെ​ടു​ന്നു. സ്കൂ​ട്ട​റി​ലെ​ന്ന​പോ​ലെ ഈ ​വാ​ഹ​ന​ത്തി​ന്‍റെ​യും നി​യ​ന്ത്ര​ണം കൈ​ക​ളി​ലാ​ണ്. ഇ​തി​ന്‍റെ ബ്രേ​ക്ക് ഇ​ട​തു ഹാ​ൻ​ഡി​ലി​ലും ആ​ക്സി​ലേ​റ്റ​ർ വ​ല​തു ഹാ​ൻ​ഡി​ലി​ലു​മാ​ണ്. പൂ​ർ​ണ​മാ​യും കൈ​കൊ​ണ്ട് നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യു​ന്ന​തി​നാ​ൽ സ്ത്രീ​ക​ൾ​ക്കും അ​നാ​യാ​സം ഇ​ത് ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യും. ച​ര​ക്ക് നീ​ക്ക​ത്തി​നൊ​പ്പം വി​ള​ക​ൾ​ക്ക് മ​രു​ന്നും വെ​ള്ള​വും ത​ളി​ക്കു​ന്ന​തി​നാ​യു​ള്ള മോ​ട്ടോ​റും ഇ​തി​ൽ ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

അ​ധി​കം കാ​യി​കാ​ധ്വാ​ന​മി​ല്ലാ​തെ അ​നാ​യാ​സം പ്ര​വ​ർ​ത്തി​പ്പി​ക്കാ​നാ​വു​ന്ന ത​ര​ത്തി​ലാ​ണ് രൂ​പ​ക​ല്പ​ന. ഈ ​വാ​ഹ​നം ഒ​രു മ​ണി​ക്കൂ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​ന് 650 മി​ല്ലി പെ​ട്രോ​ൾ മാ​ത്ര​മാ​ണ് ആ​വ​ശ്യ​മു​ള്ള​ത്. സ്വ​ന്തം പു​ര​യി​ട​ത്തി​ലെ ജോ​ലി​ക്കാ​യി വി​ക​സി​പ്പി​ച്ച ഈ ​ഉ​പ​ക​ര​ണ​ത്തി​ന് ഇ​പ്പോ​ൾ ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യാ​ണെ​ന്നും മ​നു പ​റ​യു​ന്നു.