മ​റ​യൂ​രിന്‍റെ മ​ക​ള്‍​ക്ക് ഇ​ന്ത്യ​ന്‍ ഫോ​റ​സ്റ്റ് സ​ര്‍​വീ​സി​ല്‍ 28-ാം റാ​ങ്ക്
Tuesday, June 28, 2022 10:25 PM IST
മ​റ​യൂ​ര്‍: നാ​ലു ഭാ​ഗ​വും മ​ല​ക​ളാ​ല്‍ ചു​റ്റ​പ്പെ​ട്ട അ​ഞ്ചു​നാ​ടി​ന്‍റെ മക​ള്‍​ക്ക് ഇ​ന്ത്യ​ന്‍ ഫോ​റ​സ്റ്റ് സ​ര്‍​വീ​സി​ല്‍ 28-ാം റാ​ങ്ക്. കാ​ന്ത​ല്ലൂ​ര്‍ പെ​രു​മ​ല തോ​പ്പ​ന്‍​സ് വീ​ട്ടി​ല്‍ റി​ട്ട​യേ​ഡ് ഹൈ​സ്‌​കൂ​ള്‍ കായി​കാ​ധ്യാ​പ​ക​ന്‍ ജോ​ര്‍​ജ് തോ​പ്പ​ന്‍റെ​യും റി​ട്ട​യേ​ഡ് അ​ധ്യാ​പി​ക ജെ​സി ജോ​ര്‍​ജി​ന്‍റെ​യും മ​ക​ള്‍ നീ​തു ജോ​ര്‍​ജ് തോ​പ്പ​നാ​ണ് ഐഎ​ഫ്എ​സ് നേ​ടി​യ​ത്.

ഒ​ന്നു മു​ത​ല്‍ പ​ത്താം ക്ലാ​സ് വ​രെ മ​റ​യൂ​ര്‍ ജ​യ്മാ​താ പ​ബ്ലി​ക് സ്‌​കൂ​ളി​ലും പ്ല​സ്ടു പാ​ലാ ചാ​വ​റ പ​ബ്ലി​ക് സ്കൂ​ളി​ലു​മാ​യി​രു​ന്നു പ​ഠ​നം. തൃ​ശൂ​ര്‍ മ​ണ്ണു​ത്തി കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍​നി​ന്ന് ഫോ​റ​സ്ട്രി​‍യിൽ ബി​രു​ദ​വും നേ​ടി. തു​ട​ർ​ന്ന് ഒ​രു വ​ര്‍​ഷം ഡ​ല്‍​ഹി​യി​ലെ വാ​ജി​റാം ആ​ന്‍​ഡ് ര​വി കോ​ച്ചിം​ഗ് സെ​ന്‍റ​റി​ല്‍ പ​രി​ശീ​ല​നം നേ​ടി. നാ​ലു വ​ര്‍​ഷ​ത്തെ ക​ഠി​ന പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് നീ​തു സ്വ​പ്‌​ന സാ​ക്ഷാ​ത്കാ​ര​ത്തി​ലെ​ത്തി​യ​ത്.

മ​ണ്ണു​ത്തി പെ​രു​മ്പ​ള്ളി​ക്കു​ന്നേ​ല്‍ ആ​ഷി​ഷ് അ​ല​ക്സാ​ണ് ഭര്‍ത്താ​വ്. ക​ഴി​ഞ്ഞ ന​വം​ബ​ര്‍ 21നാ​യി​രു​ന്നു വി​വാ​ഹം.