നെടുങ്കണ്ടം പ​ഞ്ചാ​യ​ത്തി​ലെ ക​ഞ്ഞി​വ​യ്പു വി​വാ​ദം സി​പി​എം പ​രി​ശോ​ധി​ക്കും
Tuesday, June 28, 2022 10:38 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ഞ്ഞി​വ​യ്പ് വി​വാ​ദം സി​പി​എം നേ​തൃ​ത്വം പ​രി​ശോ​ധി​ക്കും.
താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രി​യെ​ക്കൊ​ണ്ട് പ്ര​സി​ഡ​ന്‍റി​നും ഏ​താ​നും ചി​ല ജീ​വ​ന​ക്കാ​ര്‍​ക്കു​മാ​യി പ​ഞ്ചാ​യ​ത്തി​ല്‍ ക​ഞ്ഞി​വ‍​യ്പി​ക്കു​ന്ന​ത് സി​പി​എം വ​നി​താ മെം​ബ​ര്‍ ത​ട​ഞ്ഞ​തോ​ടെ ഉ​ട​ലെ​ടു​ത്ത പ്ര​ശ്നം നാ​ണ​ക്കേ​ടാ​യെ​ന്നാ​ണ് പാ​ര്‍​ട്ടി വി​ല​യി​രു​ത്ത​ല്‍. ത​ര്‍​ക്ക​ത്തി​നി​ടെ ക​ഞ്ഞി​യും ക​ല​വു​മെ​ടു​ത്ത് വ​നി​താ മെം​ബ​ര്‍ പു​റ​ത്തെ​റി​ഞ്ഞെ​ന്നാ​ണ് ആ​രോ​പ​ണം. എ​ന്നാ​ല്‍ ക​ലം എ​റി​ഞ്ഞി​ല്ലെ​ന്നും ക​ഞ്ഞി​വ​യ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ര്‍​ക്കം മാ​ത്ര​മേ ഉ​ണ്ടാ​യു​ള്ളൂ എ​ന്നു​മാ​ണ് ഒ​രു വി​ഭാ​ഗം വാ​ദി​ക്കു​ന്ന​ത്.
സം​ഭ​വ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ല്‍​ഡി​എ​ഫ് ഫ്രാ​ക്‌​ഷ​ന്‍ ക​മ്മി​റ്റി​ക്കും സി​പി​എം ഏ​രി​യാ ക​മ്മി​റ്റി​ക്കും പ​രാ​തി ന​ല്‍​കി​യെ​ന്നാ​ണ് വി​വ​രം. പ​ഞ്ചാ​യ​ത്തി​ല്‍ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ല്‍ ന​ട​ക്കു​ന്ന മെ​റ്റീ​രി​യ​ല്‍ വ​ര്‍​ക്കു​ക​ള്‍​ക്കാ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നു താ​ത്പ​ര്യ​മു​ള്ള വാ​ര്‍​ഡു​ക​ളി​ല്‍ മാ​ത്ര​മാ​ണ് സാ​ധ​നം ഇ​റ​ക്കു​ന്ന​തെ​ന്ന് ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​രു​ന്നു.
ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി മു​ത​ല്‍ ഇ​ത്ത​ര​ത്തി​ല്‍ ക​രാ​റു​കാ​ര​ന്‍ നി​ര്‍​മാ​ണ സാ​ധ​ന​ങ്ങ​ള്‍ ഇ​റ​ക്കാ​ത്ത​തി​നാ​ല്‍ 27 വ​ര്‍​ക്കു​ക​ള്‍ ആ​രം​ഭി​ക്കാ​നാ​യി​ട്ടി​ല്ല. ഇ​വ ഉ​ട​ന്‍ ആ​രം​ഭി​ക്കാ​നാ​യി​ല്ലെ​ങ്കി​ല്‍ പ​ദ്ധ​തി ഫ​ണ്ട് പാ​ഴാ​വും. ഇ​തേ​ച്ചൊ​ല്ലി​യാ​ണ് ഒ​രി​ട​വേ​ള​ക്ക് ശേ​ഷം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ചി​ല മെം​ബ​ര്‍​മാ​രും ത​മ്മി​ല്‍ ത​ര്‍​ക്കം ഉ​ട​ലെ​ടു​ത്ത​ത്.

ഇ​ന്ന് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മാ​ര്‍​ച്ച്
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് കോ​ണ്‍​ഗ്ര​സ് നെ​ടു​ങ്ക​ണ്ടം മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന് മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തും. രാ​വി​ലെ 11 ന് ​ന​ട​ക്കു​ന്ന ധ​ര്‍​ണ കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​എ​ന്‍. ഗോ​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ഞ്ചാ​യ​ത്തി​ല്‍ അ​ഴി​മ​തി​യും കെ​ടു​കാ​ര്യ​സ്ഥ​ത​യും ഭ​ര​ണ​സ്തം​ഭ​ന​വും തു​ട​രു​ന്ന​തി​നെ​തി​രെ​യാ​ണ് സ​മ​രം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് കോ​ണ്‍​ഗ്ര​സ് നെ​ടു​ങ്ക​ണ്ടം മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.