അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ മ​ക​ന് ജീ​വ​പ​ര്യ​ന്തം ക​ഠി​നത​ട​വ്
Thursday, June 30, 2022 10:42 PM IST
മ​റ​യൂ​ർ: മ​റ​യൂ​രി​ൽ അ​മ്മ​യെ ക​രി​ന്പ് വെ​ട്ടു​ന്ന കോ​ടാ​ലി​കൊ​ണ്ട് വെ​ട്ടി കോ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ 10 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം മ​ക​നെ ക​ഠി​ന ത​ട​വി​ന് ശി​ക്ഷി​ച്ച് കോ​ട​തി വി​ധി പു​റ​പ്പെ​ടു​വി​ച്ചു. മ​റ​യൂ​ർ പ​ട്ടി​ക്കാ​ട് സ്വ​ദേ​ശി ചെ​ന്പ​ക​ശേരി വീ​ട്ടി​ൽ ഓ​മ​ന​യെ 2012 ജൂ​ണ്‍ 25ന് ​രാ​ത്രി 8.30 ഓ​ടെ​യാ​ണ് അ​ന്ന് 19 വ​യ​സു​ണ്ടാ​യി​രു​ന്ന മ​ക​ൻ ബി​നു എ​ന്ന് വി​ളി​പ്പേ​രു​ള്ള മ​നോ​ഹ​ര​ൻ വീ​ടി​നു​ള്ളി​ലെ അ​ടു​ക്ക​ള​യി​ൽ വ​ച്ച് വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി​യ​ത്. രാ​ത്രി മ​ദ്യ​പി​ച്ചെ​ത്തു​ന്ന ബി​നു അ​മ്മ​യു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് കൈ​ക്കോ​ടാ​ലി ഉ​പ​യോ​ഗി​ച്ച് വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വ​ത്തി​നു ശേ​ഷം ഇ​യാ​ൾ മ​റ​യൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.
മൂ​ന്നാ​ർ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ. ​ആ​ർ. ഷാ​നി​ഖാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സാ​ണ് ശാ​സ്ത്രീ​യ​മാ​യ തെ​ളി​വു​ക​ൾ ഉ​ൾ​പ്പെ​ടെ ശേ​ഖ​രി​ച്ച് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. തൊ​ടു​പു​ഴ ഫ​സ്റ്റ് ക്ലാ​സ് അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക്ക് സെ​ക്ഷ​ൻ കോ​ട​തി​യാ​ണ് ജീ​വ​പ​ര്യ​ന്തം ക​ഠി​ന ത​ട​വി​നും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ച​ത്. പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ട്ട​ർ മ​നോ​ജ് പി. ​കു​ര്യ​നാ​ണ് സ​ർ​ക്കാ​രി​നാ​യി ഹാ​ജ​രാ​യ​ത്.