49 ലി​റ്റ​ർ വിദേശമ​ദ്യം പി​ടി​കൂ​ടി
Saturday, July 2, 2022 10:20 PM IST
നെ​ടു​ങ്ക​ണ്ടം: വി​ൽ​പ​ന​ക്കാ​യി വീ​ടി​നു​ള്ളി​ൽ സൂ​ക്ഷി​ച്ച 49 ലി​റ്റ​ർ മ​ദ്യ​വു​മാ​യി ക​ട​ശിക്ക​ട​വ് സ്വ​ദേ​ശി പി​ടി​യി​ൽ. സെ​ൽ​വം ഇ​ല്ലം വീ​ട്ടി​ൽ എ​സ്. സു​രേ​ഷ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വെ​ള്ളി​യാ​ഴ്ച ഉ​ടു​ന്പ​ൻ​ചോ​ല എ​ക്സൈ​സ് റേ​ഞ്ച് സം​ഘം ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് മ​ദ്യം പി​ടി​കൂ​ടി​യ​ത്.

ക​ട​ശി​ക്ക​ട​വി​ൽ സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ദ്യ​വി​ൽ​പ്പ​ന ന​ട​ക്കു​ന്ന​താ​യി ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ്. ഡ്രൈ ​ഡേ ദി​വ​സം വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നാ​യി ബി​വ​റേ​ജ് ഒൗ​ട്ട്‌ല​റ്റി​ൽനി​ന്നു പ​ല ത​വ​ണ​യായി വാ​ങ്ങി സൂ​ക്ഷി​ച്ച മ​ദ്യ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

റെ​യ്ഡി​ൽ ഉ​ടു​ന്പ​ൻ​ചോ​ല റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ മ​നൂ​പ് വി.​പി, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ യൂ​നു​സ് ഇ.​എ​ച്ച്, സൈ​ജു​മോ​ൻ ജേ​ക്ക​ബ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പ്ര​ഫു​ൽ ജോ​സ്, ടി​ൽ​സ് ജോ​സ​ഫ്, ജ​സ്റ്റി​ൻ പി.​സി, അ​മ​ൽ പി.​എം, ബി​ജി കെ.​ജെ, ഡ്രൈ​വ​ർ ഷി​ജോ അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.