ഇ​വ​ർ ഹെ​വ​ൻ​സ് ഫാ​മി​ലി​യി​ലെ മി​ന്നും താ​ര​ങ്ങ​ൾ
Saturday, July 2, 2022 10:20 PM IST
തൊ​ടു​പു​ഴ: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ തൊ​ടു​പു​ഴ ഫോ​ർ​കോ​ർ​ട്ടി​ൽ ന​ട​ന്ന 42 - മ​ത് ജി​ല്ലാ ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ണ്‍ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ ഇ​ന​ങ്ങ​ളി​ലും സ​മ്മാ​ന​ങ്ങ​ൾ നേ​ടി സ​ഹോ​ദ​ര​ങ്ങ​ൾ മി​ന്നു​ന്ന നേ​ട്ടം സ്വ​ന്ത​മാ​ക്കി.

വാ​ഴ​ക്കു​ളം പു​ൽ​പ​റ​ന്പി​ൽ ഷാ​ന്േ‍​റാ തോ​മ​സി​ന്‍റെ​യും ലി​ഖി​യ ജോ​സ് ഷാ​ന്േ‍​റാ​യു​ടെ​യും മ​ക്ക​ളാ​യ ഹെ​വ​ൻ​ഡ്രി​യ , ഹെ​വ​ൻ​ഡ്രി​ൻ, ഹെ​വ​ൻ​ഡ്രി​ക് എ​ന്നി​വ​രാ​ണ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ മി​ക​ച്ച വി​ജ​യം നേ​ടി താ​ര​ങ്ങ​ളാ​യ​ത്. ഇ​വ​രു​ടെ അ​ഞ്ചു മ​ക്ക​ളി​ൽ മൂ​ത്ത മ​ക​ളാ​യ ഹെ​വ​ൻ​ഡ്രി​യ ചാ​ന്പ്യ​ൻ​ഷി​പ്പി​ലെ അ​ണ്ട​ർ 17 ഗോ​ൾ​സ് ഡ​ബി​ൾ വി​ജ​യി​യും അ​ണ്ട​ർ 17 ഗേ​ൾ​സ് ഡ​ബി​ൾ​സ് സെ​മി ഫൈ​ന​ലി​സ്റ്റും ആ​യി.

ര​ണ്ടാ​മ​ത്തെ മ​ക​ൻ ഹെ​വ​ൻ​ഡ്രി​ൻ അ​ണ്ട​ർ 15 സിം​ഗി​ൾ​സ് , അ​ണ്ട​ർ 15 മി​ക്സ​ഡ് ഡ​ബി​ൾ​സ് , അ​ണ്ട​ർ 17 സിം​ഗി​ൾ​സ്, അ​ണ്ട​ർ 19 ഡ​ബി​ൾ​സ് എ​ന്നീ ഇ​ന​ങ്ങ​ളി​ൽ വി​ജ​യി​യും അ​ണ്ട​ർ 15 ഡ​ബി​ൾ​സ് റ​ണ്ണ​റ​പ്പു​മാ​യി ടൂ​ർ​ണ​മെ​ന്‍റി​ലെ ബെ​സ്റ്റ് പെ​ർ​ഫോ​ർ​മ​ർ ട്രോ​ഫി​യും ക​ര​സ്ഥ​മാ​ക്കി. മൂ​ന്നാ​മ​ത്തെ മ​ക​ൻ ഹെ​വ​ൻ​ഡ്രി​ക് അ​ണ്ട​ർ 13 ഡ​ബി​ൾ​സ് വി​ജ​യി, അ​ണ്ട​ർ 13 സിം​ഗി​ൾ​സ് റ​ണ്ണ​റ​പ്പ്, അ​ണ്ട​ർ 15 ഡ​ബി​ൾ​സ് റ​ണ്ണ​റ​പ്പും ആ​യി. മൂ​ന്നു​പേ​രും വാ​ഴ​ക്കു​ളം കാ​ർ​മ​ൽ സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​ണ്.