ധീ​ര​ജി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ സി.​പി.​മാ​ത്യു വീ​ണ്ടും ! ‘അ​ത് എ​സ്എ​ഫ്ഐ​യു​ടെ കൈ​യ​ബ​ദ്ധം’
Saturday, July 2, 2022 10:23 PM IST
തൊ​ടു​പു​ഴ: ഇ​ടു​ക്കി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി ധീ​ര​ജ് രാ​ജേ​ന്ദ്ര​ന്‍റെ കൊ​ല​പാ​ത​കം എ​സ്എ​ഫ്ഐ​ക്കു പ​റ്റി​യ കൈ​യ​ബ​ദ്ധ​മാ​ണെ​ന്ന മു​ൻ നി​ല​പാ​ടി​ലു​റ​ച്ച് ഇ​ടു​ക്കി ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി.​മാ​ത്യു. തൊ​ടു​പു​ഴ​യി​ൽ ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം ആ​ദ്യം ഉ​ന്ന​യി​ച്ച​ത്.

നേ​ര​ത്തെ മു​രി​ക്കാ​ശേ​രി​യി​ൽ കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ പ്ര​തി​ഷേ​ധ യോ​ഗ​ത്തി​നി​ടെ ധീ​ര​ജി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ളും വി​വാ​ദ​മാ​യി​രു​ന്നു.
ഇ​തേ​ത്തു​ട​ർ​ന്നു ധീ​ര​ജി​ന്‍റെ കു​ടും​ബ​വും സി​പി​എ​മ്മും നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് പ്ര​സ്താ​വ​ന​യി​ൽ പി​ന്നോ​ട്ടി​ല്ലെ​ന്നു സി.​പി മാ​ത്യു ആ​വ​ർ​ത്തി​ച്ച​ത്. കു​ടും​ബം പോ​ലീ​സി​നെ സ​മീ​പി​ക്ക​ട്ടെ. ഏ​ത് അ​ന്വേ​ഷ​ണ​ത്തെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു.

ധീ​ര​ജി​നെ കൊ​ന്ന​ത് എ​സ്എ​ഫ്ഐ​ക്കാ​രാ​ണ്. ഇ​ത് അ​ന്വേ​ഷി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ഇ​ക്കാ​ര്യം അ​റി​യാം. എ​സ്എ​ഫ്ഐ​ക്കാ​ർ ക​ഐ​സ്യു നേ​താ​ക്ക​ളെ കു​ത്തു​ന്ന​തി​നി​ട​യി​ൽ അ​ബ​ദ്ധ​ത്തി​ൽ ധീ​ര​ജി​നു കു​ത്തു​കൊ​ണ്ട​താ​ണ്. പു​റ​ത്ത​റി​യാ​തി​രി​ക്കാ​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഇ​ട​തു സ​ർ​ക്കാ​ർ കൂ​ച്ചു​വി​ല​ങ്ങി​ട്ടു. എ​ൻ​ജി​നി​യ​റിം​ഗ് കോ​ളേ​ജി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​മാ​ണ് വേ​ണ്ട​ത്.

കോ​ള​ജി​ൽ എ​സ്എ​ഫ്ഐ​ക്കാ​ർ ല​ഹ​രി മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ച്ചു എ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു. എ​ന്നാ​ൽ, ധീ​ര​ജി​ന്‍റെ മാ​താ​പി​താ​ക്ക​ളെ സി​പി​എം തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണ്. എ​ന്തു​കൊ​ണ്ടാ​ണ് ധീ​ര​ജി​നെ കു​ത്തി​യ ആ​യു​ധം ക​ണ്ടെ​ത്താ​ത്ത​തെ​ന്നു സ​ർ​ക്കാ​ർ മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.