ചു​വ​ന്ന വ​സ​ന്ത​ത്തി​ൽ മു​ങ്ങി രാ​ജ​കു​മാ​രി പ​ള്ളി​യു​ടെ പൂ​ പ​ന്ത​ൽ
Sunday, July 3, 2022 10:28 PM IST
രാ​ജ​കു​മാ​രി : രാ​ജ​കു​മാ​രി ദൈ​വ​മാ​താ പ​ള്ളി​യു​ടെ പൂ​ പ​ന്ത​ലി​ൽ ചു​വ​പ്പു വ​സ​ന്തം നി​റ​ഞ്ഞു. മ​നം​ക​വ​രു​ന്ന കാ​ഴ്ച കാ​ണാ​ൻ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും ആ​ളു​ക​ളും എ​ത്തു​ന്നു​ണ്ട്. പ​ള്ളി അ​ങ്ക​ണ​ത്ത് നി​ർ​മി​ച്ചി​രി​ക്കു​ന്ന പ​ന്ത​ലി​ൽ ജേ​ഡ് വൈ​ൻ ചെ​ടി​ക​ളാ​ണ് തീ ​ചു​വ​പ്പു​ള്ള പൂ​വി​രി​ച്ചു നി​ൽ​ക്കു​ന്ന​ത്.

ക​രിം​പ​ച്ച ഇ​ല​ക​ൾ​ക്കി​ട​യി​ൽ ക​ടും ചു​വ​പ്പു​നി​റ​ത്തി​ൽ വി​രി​ഞ്ഞു​നി​ൽ​ക്കു​ന്ന പു​ഷ്പ​ങ്ങ​ൾ വി​സ്മ​യ കാ​ഴ്ച​യാ​ണ്.

ഫി​ലി​പ്പീ​ൻ​സി​ൽ ക​ണ്ടു​വ​ന്നി​രു​ന്ന ചെ​ടി​ക​ൾ ഇ​പ്പോ​ൾ ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ൽ പ​ല​യി​ട​ത്തും പൂ​ക്കാ​ലം ഒ​രു​ക്കു​ന്നു​ണ്ട്. ര​ണ്ടു വ​ർ​ഷ​ത്തെ പ​രി​പാ​ല​ന​ത്തി​ന് ശേ​ഷ​മാ​ണ് ഇ​വ​യു​ടെ പൂ​ക്കാ​ലം. ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​മാ​യി പ​ള്ളി​യി​ലെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ ഈ ​വ​സ​ന്ത​ക്കാ​ഴ്ച്ച അ​നു​ഭ​വി​ച്ചാ​ണ് മ​ട​ങ്ങു​ന്ന​ത്.

പ​ർ​പ്പി​ൾ, ബ്ലാ​ക്ക്, യെ​ല്ലോ, റെ​യ​ർ എ​ന്നി​ങ്ങ​നെ വി​വി​ധ നി​റ​ത്തി​ലു​ള്ള ജേ​ഡ്വൈ​ൻ പൂ​ക്ക​ൾ ഉ​ണ്ടെ​ങ്കി​ലും ഏ​റ്റ​വും ആ​ക​ർ​ഷ​ണം ചു​വ​പ്പ് പു​ഷ്പ​ങ്ങ​ൾ​ക്കാ​ണ്. ഒ​രു കു​ല​യി​ൽ നൂ​റു​ക​ണ​ക്കി​ന് പു​ഷ്പ​ങ്ങ​ളാ​ണ് സാ​ധാ​ര​ണ​യാ​യി വി​രി​യു​ന്ന​ത്. ഒ​രു ത​ണ്ടി​ൽ​നി​ന്ന് വ​ള​ർ​ന്ന് പ​ന്ത​ലി​ച്ച ജേ​ഡ് വൈ​നി​ന് ഇ​രു​ന്പ് തൂ​ണു​ക​ൾ​കൊ​ണ്ട് ബ​ല​വ​ത്താ​യ പ​ന്ത​ലും ഒ​രു​ക്കി​യി​ട്ടു​ണ്ട്. പു​തു​താ​യി മ​റ്റൊ​രു പ​ന്ത​ലും​കൂ​ടി ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​ട​വ​ക വി​കാ​രി മോ​ണ്‍. ഏ​ബ്രാ​ഹം പു​റ​യാ​റ്റി​ന്‍റ നേ​തൃ​ത്വ​ത്തി​ലാ​ണ് ജേ​ഡി​ന് പ​രി​ച​ച​ര​ണം ന​ൽ​കു​ന്ന​ത്. കി​ളി​ച്ചു​ണ്ടി​ന്‍റെ ആ​കൃ​തി​യാ​ണ് പൂ​ക്ക​ൾ​ക്ക്.